Latest Videos

ഗൂഗിള്‍ ക്രോം പുതിയ രൂപത്തിലും ഭാവത്തിലും; പിന്നിലെ ടെക്നോളജി ഇങ്ങനെ

By Web TeamFirst Published Jun 14, 2022, 10:31 AM IST
Highlights

 മുൻപ് വന്ന നോട്ടിഫിക്കേഷനോട് നിങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നത് അനുസരിച്ചായിരിക്കും ഗൂഗിൾ ക്രോമിന്റെ പുതിയ മോഡൽ ഇടപെടുക. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകളെ ഈ സംവിധാനം തന്നെ സൈലന്റാക്കുകയും ചെയ്യും.

ന്യൂയോര്‍ക്ക്: പുതിയ മെഷീൻലേണിംഗ് (ML) മോഡലുമായി ഗൂഗിൾ ക്രോം (Google Chrome) എത്തുന്നു. വൈകാതെ ഗൂഗിൾ ഇത് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അംഗീകാരമില്ലാത്ത നോട്ടിഫേഷനുകൾ ഓട്ടോമാറ്റിക്കായി സൈലന്റാകും. സ്പാം മെയിലുകൾ ഫിൽട്ടർ ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് ഗൂഗിൾ പറയുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂവിന്റെ റിപ്പോർട്ട് പ്രകാരം പുതിയ മോഡൽ എത്തുന്നതോടെ ബ്രൗസിംഗ് അനുഭവം കൂടുതൽ മികച്ചതാക്കും. ഡിവൈസിലാണ് മോഡൽ പ്രവർത്തിക്കുന്നത് എന്നതിനാൽ   ഉപയോക്തൃ ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കപ്പെടും.  

വെബ് നോട്ടിഫിക്കേഷനുമായി ഉപയോക്താക്കൾ ഇടപഴകുന്ന രീതിയെ എംഎൽ മോഡൽ മാറ്റുമെന്നാണ് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നത്. ഇഷ്ടപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള അറിയിപ്പുകൾ ലഭിക്കാൻ ഇത് സഹായിക്കും. മുൻപ് വന്ന നോട്ടിഫിക്കേഷനോട് നിങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നത് അനുസരിച്ചായിരിക്കും ഗൂഗിൾ ക്രോമിന്റെ പുതിയ മോഡൽ ഇടപെടുക. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകളെ ഈ സംവിധാനം തന്നെ സൈലന്റാക്കുകയും ചെയ്യും.

ഗൂഗിൾ ക്രോമിന്റെ അടുത്ത പതിപ്പിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കുന്നത്. നോട്ടിഫിക്കേഷനുകൾ അയയ്ക്കാനുള്ള വെബ്സൈറ്റുകളുടെ അവകാശവാദങ്ങൾ വീണ്ടെടുക്കുന്നതിനു വേണ്ടി കോഡുകളിൽ മാറ്റം വരുത്തുമെന്ന് ഗൂഗിൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവ പൂർണമായും ഡിവൈസുകളെ ആശ്രയിച്ചായിരിക്കും. ഉപയോക്തൃ ഡാറ്റ ഗൂഗിൾ സെർവറുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതെ സുരക്ഷിതമായിരിക്കാൻ ഇതുപകരിക്കും. ഈ വർഷമാദ്യമാണ് ക്രോമിന് പുതി മോഡൽ ലഭിച്ചത്. മുൻപുള്ള മോഡലിനെക്കാൾ മികച്ചതാണിത്. കൂടുതൽ അപകടകരമായ സൈറ്റുകളെ തിരിച്ചറിയുന്നതിനും ഫിഷിംഗ് അറ്റാക്കുകളെ തടയുന്നതിനും പുതിയ മോഡൽ സഹായിക്കും.

ഭാവിയിൽ  ഏറ്റവും ഉപയോഗപ്രദമായ പ്രവർത്തനം ഹൈലൈറ്റ് ചെയ്യുന്നതിനും ക്രോമിലെ ടൂൾബാർ തത്സമയം ക്രമീകരിക്കാനും ഈ മോഡൽ ഉപയോഗിക്കാമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. നിങ്ങൾ വാർത്തകൾ തെരയുമ്പോൾ ടൂൾബാർ ഷെയർ ചെയ്യുന്നതും ലിങ്കും വോയ്‌സ് തിരയുന്നതും ഉൾപ്പെടെയുള്ള ഓപ്ഷനുകൾ കാണാൻ കഴിയും.  ഈ ഓപ്ഷനുകളെ ഉപയോക്താക്കളുടെ ഇഷ്ട പ്രകാരം ക്രമീകരിക്കാനാകും.

ഗൂഗിൾ ക്രോമിലെ പേജുകൾ വിവർത്തനം ചെയ്യുന്നതിനായി  അപ്‌ഡേറ്റ് ചെയ്ത മൂന്നാമത്തെ മോഡലാണിത്. ഇതിനായുള്ള ജേർണീസ് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവർ നിർത്തിയിടത്ത് നിന്ന് വീണ്ടും തുടരാൻ കഴിയും. ഏതെങ്കിലും വിഷയത്തെയോ വിഭാഗത്തെയോ അടിസ്ഥാനമാക്കിയുള്ള പേജുകൾ ക്രമീകരിക്കാനും കഴിയും. 

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയ മുന്നറിയിപ്പ്

ചാറ്റ് ബാക്കപ്പ് ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
 

click me!