ഗൂഗിൾ ക്രോം ഒരു സൂപ്പർ ബ്രൗസറായി മാറും, ഇനി ജെമിനി എഐ നിങ്ങളുടെ ഈ ജോലികൾ എളുപ്പമാക്കും

Published : Sep 21, 2025, 12:01 PM IST
chrome gemini ai

Synopsis

ഗൂഗിൾ ക്രോം ബ്രൗസറില്‍ ഗൂഗിളിന്‍റെ ജെമിനി എഐ സംയോജനം. പേജ് സമ്മറികള്‍ തയ്യാറാക്കുക, മള്‍ട്ടി-ടാബ് ഇന്‍ററാക്ഷന്‍, സുരക്ഷാ അപ്‌ഗ്രേഡുകള്‍, വരാനിരിക്കുന്ന ഏജന്‍റിക് കണ്‍ട്രോള്‍ എന്നിവ പ്രത്യേകതകള്‍.

തിരുവനന്തപുരം: വിവരങ്ങൾ തിരയാന്‍, ഷോപ്പിംഗിന്, വീഡിയോകള്‍ കാണാന്‍ ഇന്ന് ദശലക്ഷക്കണക്കിനാളുകള്‍ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നു. ഇപ്പോൾ ക്രോമിനെ കൂടുതൽ മികച്ചതാക്കിയിരിക്കുകയാണ് കമ്പനി. ക്രോമിലേക്ക് ഗൂഗിള്‍ ജെമിനി എഐ സംയോജിപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്ത് ക്രോം ബ്രൗസറിലെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിൽ ഒന്നാണിത്. ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്‌സിറ്റി തുടങ്ങിയ എതിരാളികൾക്കെതിരെ സ്ഥാനം ശക്തിപ്പെടുത്താൻ ഗൂഗിൾ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഈ കമ്പനികളെല്ലാം എഐ-ഡ്രിവൺ ബ്രൗസിംഗ് ടൂളുകൾ അവതരിപ്പിക്കുന്നു.

ക്രോമിലെ ജെമിനി എഐ

അമേരിക്കയിലെ മാക്, വിൻഡോസ് കമ്പ്യൂട്ടറുകളിലും മൊബൈൽ ഡിവൈസുകളിലും ആയിരിക്കും ഗൂഗിള്‍ ക്രോമിലെ ജെമിനി എഐ സംയോജനം തുടക്കത്തിൽ ലഭ്യമാകുക. ക്രോമിലെ ഒരു പുതിയ ജെമിനി ബട്ടൺ ഉപയോക്താക്കളെ വെബ്‌പേജുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ സംഗ്രഹിക്കാനും ഒന്നിലധികം ടാബുകളുമായി ഒരേസമയം സംവദിക്കാനും അനുവദിക്കും. മൊബൈലിൽ ഐഒഎസിലും ആൻഡ്രോയിഡിലും ഈ സംയോജനം യൂസര്‍മാര്‍ക്ക് ലഭ്യമാകും.

ക്രോം ബ്രൗസറിനും അതിന്‍റെ വിശാലമായ ഇക്കോസിസ്റ്റത്തിനും ഇടയിലുള്ള ഒരു പാലമായി ജെമിനിയെ സ്ഥാപിക്കാനാണ് ഗൂഗിളിന്‍റെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ടാബുകൾ മാറാതെ തന്നെ ഉപയോക്താക്കൾക്ക് കലണ്ടർ, യൂട്യൂബ്, മാപ്‌സ് പോലുള്ള ആപ്പുകളുമായി നേരിട്ട് കണക്റ്റ് ചെയ്യാൻ ഇനി മുതല്‍ കഴിയും. കൂടാതെ ബ്രൗസിംഗ് ഹിസ്റ്ററിയോ സർഫേസ് ലിങ്കുകളോ എഐക്ക് ഭാഗികമായി ഓര്‍ത്തെടുത്ത് വീണ്ടും സെർച്ച് ചെയ്യാൻ കഴിയും. കൂടാതെ, എഐ മോഡ് സെര്‍ച്ചുകളും പേജ്-നിർദ്ദിഷ്‌ട ചോദ്യങ്ങളും പിന്തുണയ്ക്കുന്നതിനായി ക്രോമിന്‍റെ ഓമ്‌നിബാർ അപ്‌ഡേറ്റ് ചെയ്‌തുവരികയാണ്.

ക്രോമിലെ സുരക്ഷാ സവിശേഷതകളും ഗൂഗിൾ വിപുലീകരിക്കുന്നുണ്ട്. സ്‌കാമുകൾ, വ്യാജ വൈറസ് അലേർട്ടുകൾ, ഫിഷിംഗ് ശ്രമങ്ങൾ എന്നിവ കണ്ടെത്താനുള്ള ക്രോമിന്റെ കഴിവ് ജെമിനി എഐ വർധിപ്പിക്കും എന്നാണ് പ്രതീക്ഷ. ബ്രൗസറിന്‍റെ പാസ്‌വേഡ് മാനേജർ ഒറ്റ ക്ലിക്കിലൂടെ അപഹരിക്കപ്പെട്ട ക്രെഡൻഷ്യലുകൾ ഓട്ടോമാറ്റിക്കായി മാറ്റാനുള്ള കഴിവ് നേടുന്നു.

ഗൂഗിളിന്‍റെ മനസില്‍

ക്രോമിനെ കൂടുതൽ ബുദ്ധിപരവും അനുയോജ്യവുമാക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ മാറ്റങ്ങൾ എന്ന് ഗൂഗിൾ പറയുന്നു. വരും മാസങ്ങളിൽ, അപ്പോയിന്‍റ്‌മെന്‍റുകൾ ബുക്ക് ചെയ്യുകയോ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുകയോ പോലുള്ള ജോലികൾ ഏൽപ്പിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഏജന്‍റിക് എഐ കഴിവുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. "പ്രോജക്റ്റ് മാരിനർ" എന്ന ആന്തരിക കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ഫീച്ചര്‍ ഗൂഗിൾ ജീവനക്കാർ ഇതിനകം പരീക്ഷിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'