തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കേണ്ട, ഗൂഗിൾ ഡ്രൈവിൽ ഇനി വീഡിയോ എഡിറ്റിംഗും

Published : Aug 26, 2025, 11:03 AM IST
gmail google drive

Synopsis

ഗൂഗിൾ ഡ്രൈവിൽ നേരിട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ സൗകര്യം ഗൂഗിൾ അവതരിപ്പിച്ചു. തേർഡ് പാർട്ടി ആപ്പുകളുടെ ആവശ്യമില്ലാതെ, ബ്രൗസറിൽ നിന്ന് നേരിട്ട് എഡിറ്റിംഗ് സാധ്യമാകും. ക്രോം, ഫയർഫോക്സ്, എഡ്ജ് എന്നിവയിൽ പൂർണ്ണ പിന്തുണ ലഭിക്കും.

ക്ലൗഡ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ ഡ്രൈവിനെ കൂടുതൽ മികച്ചതാക്കുന്നതിന്‍റെ ഭാഗമായി വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഗൂഗിൾ ആരംഭിച്ചു. ഇതിനായി ഉപഭോക്താക്കൾ ഇനി പ്രത്യേക തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല. ബ്രൗസറിൽ നിന്ന് പുറത്തുപോകാതെയോ തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കാതെയോ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇപ്പോൾ ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കളെ അനുവദിക്കുന്നു.

കമ്പനിയുടെ പുതിയ വെബ് ടൂൾ ഗൂഗിൾ വിഡ്‌സ് നിലവിൽ ഗൂഗിൾ വർക്ക്‌സ്‌പേസ് ബിസിനസ്, എന്റർപ്രൈസ്, എസൻഷ്യൽ, നോൺ-പ്രോഫിറ്റ്, എഡ്യൂക്കേഷൻ അക്കൗണ്ടുകൾക്ക് ലഭ്യമാണ്. ഇതിനുപുറമെ, ഗൂഗിൾ എഐ പ്രോ അല്ലെങ്കിൽ ഗൂഗിൾ എഐ അൾട്രാ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്കും ഈ സവിശേഷത പ്രയോജനപ്പെടുത്താം. ഗൂഗിൾ അതിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോം വീഡിയോ-ഫ്രണ്ട്‌ലി ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ നീക്കം. അടുത്തിടെ, കമ്പനി ഗൂഗിൾ ഡ്രൈവിൽ ഒരു ബിൽറ്റ്-ഇൻ വീഡിയോ ട്രാൻസ്ക്രിപ്റ്റ് സവിശേഷതയും ചേർത്തു.

ഏതൊക്കെ ബ്രൗസറുകൾക്കാണ് പൂർണ്ണ പിന്തുണ ലഭിക്കുക?

ഗൂഗിൾ വിഡ്‌സ് മിക്ക വെബ് ബ്രൗസറുകളിലും ലഭ്യമാകുമെന്നും എന്നാൽ അതിന്റെ പൂർണ്ണമായ പ്രവർത്തനം ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ് (വിൻഡോസ്) എന്നിവയിൽ മാത്രമേ ലഭ്യമാകൂ എന്നും ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ആർക്കൊക്കെ ആക്‌സസ് ലഭിക്കും?

ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് ബിസിനസ് (സ്റ്റാർട്ടർ, സ്റ്റാൻഡേർഡ്, പ്ലസ്), എന്റർപ്രൈസ് (സ്റ്റാർട്ടർ, സ്റ്റാൻഡേർഡ്, പ്ലസ്), എസൻഷ്യൽസ് (എന്റർപ്രൈസ് എസൻഷ്യൽസ് ആൻഡ് എന്റർപ്രൈസ് എസൻഷ്യൽസ് പ്ലസ്), നോൺപ്രോഫിറ്റ്സ്, എഡ്യൂക്കേഷൻ (ഫണ്ടമെന്റൽസ്, സ്റ്റാൻഡേർഡ്, പ്ലസ്) എന്നീ അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും.

ഗൂഗിൾ വീഡിയോസിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?

വീഡിയോ ക്ലിപ്പുകൾ കൂടാതെ ചിത്രങ്ങളും ജിഫുകളും ചേർക്കാനും ഇവ മൂന്നും സംയോജിപ്പിച്ച് ഒരു പുതിയ വീഡിയോ സൃഷ്ടിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നുവെന്ന് ഗൂഗിൾ വിഡ്‌സിന്റെ സപ്പോർട്ട് പേജ് വ്യക്തമാക്കുന്നു. ഇത് MP4, ക്വിക്ക് ടൈം, OGG, WebM ഫോർമാറ്റുകളെ പിന്തുണയ്ക്കുന്നു. എങ്കിലും, ഇത് 35 മിനിറ്റ് ദൈർഘ്യമുള്ള വ്യക്തിഗത ക്ലിപ്പുകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. മാത്രമല്ല അവ 4GB-യിൽ കുറവും ആയിരിക്കണം.

ഒരു വിഡ്‌സ് പ്രോജക്റ്റിൽ ഉപയോക്താക്കൾക്ക് സംഗീതത്തിന്റെ വ്യക്തിഗത ക്ലിപ്പുകൾ, സൗണ്ട് ഇഫക്റ്റുകൾ അല്ലെങ്കിൽ വോയ്‌സ്‌ഓവറുകൾ പോലുള്ള 50 വീഡിയോ ഒബ്‌ജക്റ്റുകൾ വരെ ചേർക്കാൻ കഴിയുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ നിന്ന് വിഡ്‌സിലേക്ക് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവ ഇംപോർട്ട് ചെയ്യാം അല്ലെങ്കിൽ ഗൂഗിൾ ഫോട്ടോസിലേക്ക് അപ്‌ലോഡ് ചെയ്യാം.

ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറിൽ നിന്ന് നേരിട്ട് ഒരു ഫയൽ അപ്‌ലോഡ് ചെയ്യാനോ വെബിൽ നിന്ന് ഒരെണ്ണം പകർത്താനോ കഴിയും. അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അത് ഓട്ടോമാറ്റിക്കായി ഒരു പുതിയ ഗൂഗിൾ വിഡ്‍സ് ഫയൽ സൃഷ്ടിക്കും, അത് പിന്നീട് ഒരു നോൺ-വിഡ്‍സ് ഫയലായി സേവ് ചെയ്ത് എക്‌സ്‌പോർട്ട് ചെയ്യേണ്ടിവരും.

ഇതിനുപുറമെ, വിയോ ഉപയോഗിച്ച് ഒരു വീഡിയോ ക്ലിപ്പ് സൃഷ്‍ടിക്കാനുള്ള ഓപ്ഷനും ഇത് നൽകുന്നു. അത് പിന്നീട് ഗൂഗിൾ വിഡ്‍സിലേക്ക് ഇംപോർട്ട് ചെയ്യാൻ കഴിയും. സ്റ്റോക്ക് മീഡിയയും വോയിസ്‌ ഓവറും ഉപയോഗിച്ച് ആളുകൾക്ക് അവരുടെ പ്രോജക്റ്റ് സൃഷ്‍ടിക്കാനും കഴിയും. മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ ഇല്ലെങ്കിൽ, ഉപയോക്താക്കൾക്ക് സ്വയം വീഡിയോ റെക്കോർഡ് ചെയ്യാനും അവരുടെ സ്ക്രീനുകൾ വേഗത്തിൽ റെക്കോർഡ് ചെയ്യാനും ഇത് സഹായിക്കും. കൂടാതെ പ്രീസെറ്റ് ടെംപ്ലേറ്റുകളും വാഗ്ദാനം ചെയ്യുന്നു. വീഡിയോ സൃഷ്‍ടിക്കാൻ ഉപയോക്താക്കൾക്ക് ഗൂഗിൾ സ്ലൈഡുകൾ ഇംപോർട്ട് ചെയ്യാനും കഴിയും.

ഗൂഗിൾ ഡ്രൈവ് കൂടുതൽ വീഡിയോ സൗഹൃദപരമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി, കമ്പനി ഈ വർഷം ആദ്യം തങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സേവനത്തിലേക്ക് വീഡിയോ ട്രാൻസ്ക്രിപ്റ്റുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു . വീഡിയോകളിലെ ട്രാൻസ്ക്രിപ്റ്റുകൾ കാണാനും തിരയാനും ഈ ഫീച്ചർ ആളുകളെ അനുവദിക്കുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'