ജെമിനി ഇനി കൂടുതൽ ചിന്തിക്കും; ഗൂഗിളിന്‍റെ പുതിയ അപ്‌ഡേറ്റ്

Published : Jun 04, 2026, 05:02 PM IST
Google Gemini, Google Gemini Thinking, Google Gemini Updates, Google Gemini News

Synopsis

ഗൂഗിൾ തങ്ങളുടെ ജെമിനി എഐ പ്ലാറ്റ്‌ഫോമിൽ "തിങ്കിംഗ് ലെവൽസ്" എന്ന പേരിൽ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകുന്ന "സ്റ്റാൻഡേർഡ് തിങ്കിംഗ്", സങ്കീർണ്ണമായവയ്ക്ക് ആഴത്തിലുള്ള വിശകലനം നൽകുന്ന "എക്സ്റ്റെൻഡഡ് തിങ്കിംഗ്" എന്നിവയാണ് ഇതിലെ പ്രധാന മോഡുകൾ. 

ർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഗൂഗിൾ തങ്ങളുടെ ജെമിനി എഐ പ്ലാറ്റ്‌ഫോമിൽ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ‘തിങ്കിംഗ് ലെവൽസ്’ എന്ന പേരിലുള്ള ഈ പുതിയ സംവിധാനം വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഘട്ടംഘട്ടമായി പുറത്തിറക്കുകയാണ്. ആൻഡ്രോയിഡ്, iOS, വെബ് പതിപ്പുകൾ ഉൾപ്പെടെ ജെമിനി ആപ്പിൽ ഈ ഫീച്ചർ ലഭ്യമാകും.

ഗൂഗിളിന്റെ അറിയിപ്പുപ്രകാരം, ജെമിനി 3.1 ഫ്ലാഷ്-ലൈറ്റ്, ജെമിനി 3.5 ഫ്ലാഷ്, ജെമിനി 3.1 പ്രോ തുടങ്ങിയ മോഡലുകളിലാണ് ഈ പുതിയ തിങ്കിംഗ് ലെവൽസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിൽ സൗജന്യവും പണമടച്ചതുമായ എല്ലാ ഉപയോക്താക്കൾക്കും ഈ സംവിധാനം ലഭ്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുതിയ സംവിധാനത്തിൽ പ്രധാനമായും രണ്ട് അടിസ്ഥാന തിങ്കിംഗ് ലെവലുകളാണ് ഉള്ളത്. “സ്റ്റാൻഡേർഡ് തിങ്കിംഗ്” മോഡ് സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാൻ രൂപകൽപ്പന ചെയ്തതാണ്. എന്നാൽ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും വിശദമായ വിശകലനത്തിനുമായി “എക്സ്റ്റെൻഡഡ് തിങ്കിംഗ്” മോഡ് അവതരിപ്പിച്ചിരിക്കുന്നു. ഈ മോഡിൽ ജെമിനി സാധാരണയേക്കാൾ കൂടുതൽ സമയം എടുത്ത് ആഴത്തിലുള്ള വിശകലനത്തോടെ മറുപടി നൽകും. ഇതിലൂടെ ഉത്തരങ്ങളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.

കൂടാതെ, ജെമിനി 3.1 പ്രോ മോഡലിൽ ‘ഡീപ് തിങ്ക്’ എന്ന ഉയർന്ന തലത്തിലുള്ള മൂന്നാമത്തെ ഓപ്ഷനും ലഭ്യമാണ്. ഇത് പരമാവധി പാരലൽ റീസണിംഗ് ശേഷിയോടുകൂടിയ കൂടുതൽ ശക്തമായ എഐ വിശകലനം നൽകുന്ന സംവിധാനമാണ്. എന്നാൽ നിലവിൽ ഈ 'ഡീപ് തിങ്ക്' ഫീച്ചർ ഗൂഗിൾ എഐ അൾട്രാ സബ്സ്ക്രൈബർമാർക്കു മാത്രമാണ് ലഭ്യമാകുന്നത്.

ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വേഡ് എക്സിൽ (X) നൽകിയ പോസ്റ്റിലൂടെയാണ് ഈ പുതിയ അപ്‌ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്രൗസർ, ആൻഡ്രോയിഡ്, iOS എന്നിവയിലുടനീളം ഈ ഫീച്ചർ ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നടന്ന ഗൂഗിൾ I/O 2026 ഡെവലപ്പർ കോൺഫറൻസിൽ ജെമിനി സംബന്ധിച്ച നിരവധി പുതിയ അപ്‌ഡേറ്റുകൾ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി പുറത്തിറക്കിയ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഇതിനകം തന്നെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. അതേസമയം, ജെമിനി 3.5 പ്രോ പതിപ്പ് ഈ മാസം അവസാനം പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ തിങ്കിംഗ് ലെവൽസ് സംവിധാനം ജെമിനി എഐയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും കൂടുതൽ കൃത്യവും ആഴത്തിലുള്ളതുമായ മറുപടികൾ നൽകുകയും ചെയ്യുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വ്യാജ കോളുകൾക്ക് ഗൂഗിളിന്‍റെ പുതിയ പൂട്ട്
കേസിൽ വെറുതെവിടപ്പെട്ടവരുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി വിവരങ്ങൾ നൽകരുത്, ഉത്തരവുമായി ഡൽഹി ഹൈക്കോടതി