പ്ലേസ്റ്റോറില്‍ അപകടകാരികളായ 172 ആപ്പുകള്‍; സുരക്ഷ ഭീഷണിയെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 4, 2019, 5:22 PM IST
Highlights

പ്രശ്‌നക്കാരായ ആപ്ലിക്കേഷനുകളെ ഒഴിവാക്കാനും ഫോണിന്റെ സുരക്ഷ ഉറപ്പ് വരുത്താനും നിങ്ങള്‍ക്ക് ആവശ്യമുള്ള അപ്ലിക്കേഷനുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് മാര്‍ഗ്ഗം. 

ന്യൂയോര്‍ക്ക്: പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും  ഫോണുകള്‍ക്ക് ഭീഷണിയായ നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ തുടരുകയാണ്. ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോയുടെ നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അപകടകാരികളായ 172 ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ കണ്ടെത്തിയെന്നും അവയ്ക്ക് മൊത്തത്തില്‍ 33.5 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നുമാണ്  കാണിക്കുന്നത്.

പ്രശ്‌നക്കാരായ ആപ്ലിക്കേഷനുകളെ ഒഴിവാക്കാനും ഫോണിന്റെ സുരക്ഷ ഉറപ്പ് വരുത്താനും നിങ്ങള്‍ക്ക് ആവശ്യമുള്ള അപ്ലിക്കേഷനുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് മാര്‍ഗ്ഗം. കൂടാതെ വിശ്വസനീയമായ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക, വെബില്‍ ബ്രൗസ് ചെയ്യുമ്പോഴും പരസ്യങ്ങള്‍ വരുമ്പോഴും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. 

മാള്‍വെയര്‍ അപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ എത്തുന്നത് തടയാന്‍ പ്ലേ സ്റ്റോര്‍ തുടര്‍ന്നും, നിലവിലുള്ള മാള്‍വെയര്‍ ആപ്ലിക്കേഷനുകളെ വേട്ടയാടുന്നത് തുടരുമ്പോഴും ഫോണിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് കഴിയാതെ വരികയാണ്. 

click me!