കശ്മീരില്‍ ഭൂമി എങ്ങനെ വാങ്ങാം; ഗൂഗിളിനോട് അന്വേഷിച്ച് ഇന്ത്യക്കാര്‍

By Web TeamFirst Published Aug 6, 2019, 3:08 PM IST
Highlights

പ്രധാനമായും  കാര്യങ്ങളാണ് ഗൂഗിളിനോട് അന്വേഷിക്കപ്പെട്ടത്. കശ്മീരിലെ പ്രോപ്പര്‍ട്ടി വില, കശ്മീരിലെ ഭൂമി വില, ലേ ലഡാക്ക് എന്നിവിടങ്ങളിലെ ഭൂമി വില, കശ്മീരിലെ ഭൂമി ഇടപാടുകാര്‍, പിന്നെ കശ്മീരില്‍ ഭൂമി വാങ്ങാം. 

ദില്ലി: കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്ത കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370 ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കിയതായിരുന്നു. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറയുമ്പോള്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഇവിടുത്തെ ഭൂമിയുടെ വില തിരയുകയായിരുന്നു എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടുരുത്. ആര്‍ട്ടിക്കിള്‍ 370 ഉം 35എ എന്ന നിയമവും നിലനില്‍ക്കുന്നതിനാല്‍ ജമ്മു കാശ്മീര്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് അവിടെ ഭൂമി വാങ്ങുവാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍  ഭരണഘടനയിലെ 370 ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കിയതോടെ ഇത് സാധ്യമാകും. ഇതോടെ ജമ്മു കശ്മീരിലെ ഭൂമിയെക്കുറിച്ച് ഗൂഗിള്‍ ചെയ്യാന്‍ ആരംഭിച്ചു ഇന്ത്യക്കാര്‍. 

പ്രധാനമായും  കാര്യങ്ങളാണ് ഗൂഗിളിനോട് അന്വേഷിക്കപ്പെട്ടത്. കശ്മീരിലെ പ്രോപ്പര്‍ട്ടി വില, കശ്മീരിലെ ഭൂമി വില, ലേ ലഡാക്ക് എന്നിവിടങ്ങളിലെ ഭൂമി വില, കശ്മീരിലെ ഭൂമി ഇടപാടുകാര്‍, പിന്നെ കശ്മീരില്‍ ഭൂമി വാങ്ങാം. ഈ സെര്‍ച്ചിംഗ് വിഷയങ്ങളില്‍ എല്ലാം സെര്‍ച്ചിംഗ് താല്‍പ്പര്യം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പലപ്പോഴും 100 കടന്നു. കശ്മീരിലെ പ്രോപ്പര്‍ട്ടി വില എന്നത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ദില്ലിയില്‍ നിന്നുള്ളവരാണ്. രണ്ടാമത് ഹരിയാനക്കാരാണ്. മഹാരാഷ്ട്രക്കാരാണ് മൂന്നാമത്. ഉത്തര്‍ പ്രദേശ് നാലാം സ്ഥാനത്താണ്.

കശ്മീരിലെ ഭൂമി വില എന്നത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഹരിയാനക്കാരാണ്. രണ്ടാമത് ഡല്‍ഹി. തെലങ്കാനയാണ് മൂന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര നാലാം സ്ഥാനത്താണ്. കര്‍ണ്ണാടകയാണ് അഞ്ചാം സ്ഥാനത്ത്.

കശ്മീരില്‍ ഭൂമി വാങ്ങാം എന്നത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഡല്‍ഹിക്കാരാണ്. ഹരിയാനയാണ് രണ്ടാമത്. കര്‍ണ്ണാടകയാണ് മൂന്നാമത്. ജാര്‍ഖണ്ഡ് നാലാമതും, പഞ്ചാബ് അഞ്ചാമതുമാണ്. പതിനാലാം സ്ഥാനത്താണ് കേരളം കേരളത്തിന്‍റെ ഈ വിഷയത്തിലുള്ള സെര്‍ച്ചിംഗ് താല്‍പ്പര്യം 29 ആണ്.

click me!