ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Published : May 18, 2019, 06:48 PM IST
ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Synopsis

എന്നാല്‍ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്ട് ടാബിലൂടെ ഡയറക്ട് സന്ദേശങ്ങളില്‍ എത്താം. പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതാണ് ആപ്പ് അവസാനിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്. 

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം അവസാനിപ്പിക്കുന്നു. 2017 ഡിസംബറിലാണ് ഇന്‍സ്റ്റഗ്രാം സ്നാപ്ചാറ്റിന്‍റെ പാത പിന്തുടര്‍ന്ന് ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയ കമന്‍റേറ്റര്‍ മാറ്റ് നവാര ആണ് ട്വിറ്ററില്‍ ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്തത്. ജൂണ്‍മാസത്തോടെ ഈ ആപ്പിനെ അവസാനിപ്പിക്കാന്‍ ആണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം നീക്കം.

എന്നാല്‍ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്ട് ടാബിലൂടെ ഡയറക്ട് സന്ദേശങ്ങളില്‍ എത്താം. പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതാണ് ആപ്പ് അവസാനിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്. 

ചിലി, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിവിടങ്ങളിലാണ് ഈ ആപ്പ് അവതരിപ്പിച്ചത്. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഇന്‍ബോക്സ് ലഭ്യമായിരുന്നില്ല. അതേ സമയം ഫേസ്ബുക്ക് തങ്ങളുടെ കീഴിലുള്ള ആപ്പുകളെ കൂടുതല്‍ കേന്ദ്രീകൃത സ്വഭാവത്തിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കം എന്നും സൂചനയുണ്ട്.

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?