ആപ്പിൾ കാർഡ്​: ബാങ്കുകളെ ഞെട്ടിക്കാന്‍ ആപ്പിളിന്‍റെ പരിപാടി

By Web TeamFirst Published Mar 26, 2019, 6:55 PM IST
Highlights

ഇടപാടുകൾക്കനുസരിച്ച്​ കാഷ്​ബാക്ക്​  ആപ്പിള്‍ കാര്‍‍ഡില്‍ ലഭിക്കും​. ഡെയിലി ക്യാഷ്​ എന്നാണ്​ ഇതിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. 3000 ഡോളർ മൂല്യമുള്ള ഇടപാട്​ ആപ്പിൾ ​കാർഡിലുടെ നടത്തിയാൽ 90 ഡോളർ കാഷ്​ബാക്കായി ലഭിക്കും.

ന്യൂയോർക്ക്​: സാമ്പത്തിക രംഗത്ത് പുത്തന്‍ നൂതന സംവിധാനവുമായി ആപ്പിള്‍ രംഗത്ത്​. ആപ്പിൾ കാർഡ്​ എന്ന ക്രെഡിറ്റ്​ കാർഡ്​ സേവനമാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. മാസ്​റ്റർകാർഡ്​, ഗോൾമാൻ സാച്ചസ്​ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ്​ ക്രെഡിറ്റ്​ കാർഡ്​ ആപ്പിൾ അവതരിപ്പിക്കുന്നത്​. ഐഫോണിലെ വാലറ്റ്​ ആപ്പിലായിരിക്കും കാർഡ്​ ഉണ്ടാവുക. 

ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും നൽകും. ഇടപാടുകൾക്കായി പ്രത്യേക വാർഷിക നിരക്ക്​ ഈടാക്കില്ല എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. അതായത് തന്‍റെ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തീര്‍ന്നാല്‍ പോലും പിഴയിടുന്ന ബാങ്കുകള്‍ക്ക് ഭയമുണ്ടാക്കുന്ന ആശയമാണ് ടെക് ലോകത്തെ അതികായന്മാരായ ആപ്പിള്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ അമേരിക്കയിലാണ് ആപ്പിള്‍ കാര്‍ഡ് എത്തുക.

ഇടപാടുകൾക്കനുസരിച്ച്​ കാഷ്​ബാക്ക്​  ആപ്പിള്‍ കാര്‍‍ഡില്‍ ലഭിക്കും​. ഡെയിലി ക്യാഷ്​ എന്നാണ്​ ഇതിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. 3000 ഡോളർ മൂല്യമുള്ള ഇടപാട്​ ആപ്പിൾ ​കാർഡിലുടെ നടത്തിയാൽ 90 ഡോളർ കാഷ്​ബാക്കായി ലഭിക്കും. ഇങ്ങനെ ഓരോ വ്യക്​തികളുടെ ക്രെഡിറ്റ്​ പരിധിക്കനുസരിച്ച്​ ക്യാഷ് ​ബാക്ക്​ നൽകും. 

ആതായത് ആപ്പിള്‍ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങിയാല്‍ രണ്ടു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് തിരിച്ചു നൽകും എന്നത് ഉറപ്പാമ്. ആപ്പിളിന്‍റെ ഉപകരണങ്ങള്‍ തന്നെയാണു വാങ്ങുന്നതെങ്കില്‍ ഈ കിഴിവ് മൂന്നു ശതമാനമാകും. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന വന്‍കിട ബാങ്കുകള്‍ക്കും മറ്റും വന്‍ ഭീഷണി ഉയര്‍ത്തിയേക്കാവുന്ന ഒന്നാണ് ആപ്പിള്‍ കാര്‍ഡിന്‍റെ ഈ ഫീച്ചര്‍ എന്നാണ് സൂചന.

എന്നാല്‍ ഇത് ചില നിബന്ധനകള്‍ക്ക് വിധേയം എന്നാണ് ചില വിദേശ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ആപ്പിള്‍ കാര്‍ഡ് ഉപയോക്താവ് 1,000 ഡോളര്‍ വിലയുള്ള മൂന്ന് ആപ്പിള്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങിയെങ്കില്‍. അയാള്‍ക്ക് 180 ഡോളര്‍ അപ്പോള്‍ തന്നെ ലഭിക്കും. അതായത് തത്വത്തില്‍ കൂടുതല്‍ പണം ചിലവിട്ടാല്‍ കൂടുതല്‍ കാശും വരും. എന്നാല്‍ ഒരോ കാര്‍ഡ് ഓരോ ഉപയോക്താവിനും ക്രെഡിറ്റ് ലിമിറ്റുണ്ട്. ഒരാളുടെ ക്രെഡിറ്റ് ലിമിറ്റ് 3,000 ഡോളറാണെങ്കില്‍ പരമാവധി 90 ഡോളറെ ഇത്തരത്തില്‍ ക്യാഷ്ബാക്കായി ലഭിക്കു. എന്നാല്‍, ക്രെഡിറ്റ് ലിമിറ്റ് 10,000 ആണെങ്കില്‍ നിങ്ങള്‍ക്ക് 300 ഡോളര്‍ കിട്ടുകയും ചെയ്യും. അതായത് പ്രത്യക്ഷത്തില്‍ വലിയ പര്‍ച്ചേസ് നടത്തുന്നവര്‍ക്കാണ് ഗുണം ലഭിക്കുക എന്നാണ് സൂചന.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച്​ ആപ്പിള്‍ കാര്‍ഡ്​ എല്ലാ ഉപയോക്​താക്കൾക്കും ലഭിക്കില്ല. കാർഡ്​ ലഭിക്കുന്നതിന്​ ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ്​ ആപ്പിൾ വ്യക്​തമാക്കിയിരിക്കുന്നത്​.  അതായത് ബാങ്കുകള്‍ കാര്‍‍ഡ് നല്‍കുമ്പോള്‍ നോക്കുന്ന സിബില്‍ സ്കോര്‍ പോലെ ഒരു സംവിധാനം ആപ്പിളും ആവിഷ്കരിക്കും എന്നാണ് സൂചന.  അതേസമയം, ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ ഇടപാടുകൾ നടത്തിയതിന്​ ശേഷം കൃത്യമായി പണം തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പലിശയായി ഈടാക്കുമെന്ന് ഉറപ്പാണ്.

ഇതേ സമയം തന്നെ ആപ്പിള്‍ കാര്‍ഡ് സോഫ്റ്റ്‌വെയറില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നു കമ്പനി പറയുന്നു. ആദ്യ നോട്ടത്തില്‍ അമ്പരപ്പിക്കുന്ന ഒരു പണമിടപാടു രീതിയാണ് ആപ്പിള്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നതെങ്കിലും. ഈ സേവനത്തിന് ആരെങ്കിലും സൈന്‍-അപ് ചെയ്യുന്നുണ്ടെങ്കില്‍ വ്യവസ്ഥകളും നിബന്ധനകളുമടങ്ങുന്ന ചെറിയക്ഷരത്തിലുളള എഴുത്ത് മുഴുവന്‍ വായിച്ചു നോക്കണമെന്ന് ടെക് ലോകത്ത് നിന്നും വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും ഈ സംവിധാനം ഉടന്‍ എത്തിയേക്കും എന്ന സൂചനകളുണ്ട്.

click me!