പണി വരുന്നു? ജിയോയും എയർടെല്ലും ഈ പ്ലാനുകൾ നിർത്തലാക്കി, നിരക്ക് വർദ്ധനയ്ക്കുള്ള നീക്കമെന്ന് റിപ്പോർട്ട്

Published : Aug 21, 2025, 11:08 PM IST
airtel jio

Synopsis

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികൾ അടിസ്ഥാന പ്ലാനുകൾ പിൻവലിച്ചു. 

മൊബൈൽ ഫോണുകളിൽ ഡാറ്റ ഉപയോഗത്തിന് ഉപഭോക്താക്കൾ ഇനി കൂടുതൽ പണം നൽകേണ്ടിവന്നേക്കാമെന്ന് റിപ്പോർട്ട്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ തങ്ങളുടെ അടിസ്ഥാന പ്ലാനുകള്‍ പിന്‍വലിച്ചത് നിരക്ക് വര്‍ധനക്ക് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ നിരക്ക് വര്‍ധന ഉണ്ടായേക്കുമാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം 249 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ പിന്‍വലിച്ചിരുന്നു. റിലയൻസ് ജിയോയുടെ ഈ നീക്കത്തിന് പിന്നാലെ എതിരാളിയായ ഭാരതി എയർടെലും ബുധനാഴ്ച മുതൽ സമാനമായ വിലയുള്ള പ്ലാൻ നീക്കം ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വി) ഉടൻ തന്നെ ഇക്കാര്യത്തിൽ എതിരാളികളോടൊപ്പം ചേരുമെന്ന് ടെക് എക്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നു.

ഇതോടെ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി പ്ലാൻ ഉപയോഗിക്കേണ്ടിവരും. അതിന്റെ വിലയും കൂടുതലാണ്. ഉയര്‍ന്ന ഡാറ്റ പാക്കുകള്‍ പണം കൊടുത്ത് വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ നീക്കം. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ആവറേജ് റെവന്യൂ പെര്‍ കണ്‍സ്യൂമര്‍ ARPU) വര്‍ധിപ്പിക്കാനും കമ്പനികള്‍ ലക്ഷ്യമിടുന്നു. ഒറ്റയടിക്കല്ലാതെ, അടിസ്ഥാന പ്ലാനുകള്‍ ഒഴിവാക്കിയും ഉപയോഗിക്കാവുന്ന ഡാറ്റ പരിധി വെട്ടിക്കുറച്ചുമാണ് കമ്പനികള്‍ താരിഫ് വര്‍ധന നടപ്പിലാക്കുന്നത്.

വിലയിലെ മാറ്റങ്ങൾ

ജിയോയുടെ 249 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജി.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ഉണ്ടായിരുന്നത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ

എന്‍ട്രി ലെവല്‍ പ്ലാനിന് ഇനി 299 രൂപ നല്‍കണം. വിലയിൽ 17 ശതമാനം വര്‍ധനവ് ലഭിച്ചു. എയര്‍ടെല്‍ ഒഴിവാക്കിയ 299 രൂപയുടെ പ്ലാനിന് അടിസ്ഥാന പ്ലാനിന് പ്രതിദിനം ഒരു ജി.ബി വീതം ഡാറ്റ ഉപയോഗിക്കാമായിരുന്നു. 28 ദിവസമായിരുന്നു കാലാവധി. പുതിയ എന്‍ട്രി ലെവല്‍ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കാന്‍ 319 രൂപ നല്‍കണം. ഈ പ്ലാനില്‍ നേരത്തെ 5ജി ഡാറ്റ നല്‍കിയിരുന്നു. പുതിയ നീക്കത്തോടെ അതും പിന്‍വലിച്ചു. വോഡഫോണ്‍ ഐഡിയയും സമാനമായ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഒരു ജി.ബി വീതം പ്രതിദിനം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ അധികം വൈകാതെ വി ഐ പിന്‍വലിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഒരു ഉപയോക്താവില്‍ നിന്നും ജിയോക്ക് ശരാശരി 208.8 രൂപയും എയര്‍ടെല്ലിന് 250 രൂപയും വി.ഐക്ക് 177 രൂപയും ലഭിക്കുമെന്നാണ് കണക്ക്. 49.8 കോടി വരിക്കാരുള്ള ജിയോയാണ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. എയര്‍ടെല്ലിന് 43.6 കോടി വരിക്കാര്‍ ഉണ്ട്. 19.7 കോടി വരിക്കാരാണ് വി ഐക്കുള്ളത്. പുതിയ തീരുമാനം നടപ്പിലായാല്‍ ഒരാളില്‍ നിന്ന് മാത്രം 11 മുതൽ 13 രൂപ വരെ ജിയോക്ക് അധികം ലഭിക്കും. ആകെ വരിക്കാരില്‍ 20 മുതൽ 25 ശതമാനം ആളുകള്‍ അടിസ്ഥാന പ്ലാന്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. എയര്‍ടെല്ലിന് 10 മുതൽ 11 രൂപയും വി ഐക്ക് 13 മുതൽ 14 രൂപയും ഈ ഇനത്തിൽ കിട്ടും എന്നാണ് കണക്കുകൾ.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'