ഫേസ്ബുക്ക് മേധാവിക്ക് ടിക് ടോകില്‍ 'രഹസ്യ അക്കൗണ്ട്'.!

By Web TeamFirst Published Nov 16, 2019, 5:21 PM IST
Highlights

സുക്കര്‍ബര്‍ഗിന്റെ ടിക് ടോക്കിലെ രഹസ്യ അക്കൗണ്ടില്‍ നിലവില്‍ വിഡിയോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അക്കൗണ്ടില്‍ 4,055 പേര്‍ പിന്തുടരുന്നുണ്ട്. 

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. എന്നാല്‍ അടുത്ത കാലത്തായി ഫേസ്ബുക്കിന് കടുന്ന ഭീഷണിയാകുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ടിക്ടോക്. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ വിവിധ ആപ്പ് സ്റ്റോറുകളില്‍ ഡൗണ്‍ലോഡില്‍ ഫേസ്ബുക്കിനെ ചൈനീസ് ലഘുവീഡിയോ പ്ലാറ്റ്ഫോം തറപറ്റിച്ചെന്നാണ് വാര്‍ത്ത. ഇപ്പോള്‍ ഇതാ പുതിയ വാര്‍ത്തയും എത്തുന്നു.

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ടിക് ടോക്കില്‍ രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് പുതിയ വാര്‍ത്ത. ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയിലെ ടിക് ടോക്കില്‍ നിന്ന് ശക്തമായ മത്സരം നേരിടുന്നതിനിടെയാണ് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

സുക്കര്‍ബര്‍ഗിന്റെ ടിക് ടോക്കിലെ രഹസ്യ അക്കൗണ്ടില്‍ നിലവില്‍ വിഡിയോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അക്കൗണ്ടില്‍ 4,055 പേര്‍ പിന്തുടരുന്നുണ്ട്. അക്കൗണ്ടില്‍ നിലവില്‍ അരിയാന ഗ്രാന്‍ഡെ, സെലീന ഗോമസ് എന്നിവരെ പോലുള്ള 61 സെലിബ്രിറ്റികളെയാണ് സക്കര്‍ബര്‍ഗ് പിന്തുടരുന്നത്. ടിക് ടോക്ക് സൂപ്പര്‍താരങ്ങളായ ലോറന്‍ ഗ്രേ, ജേക്കബ് സാര്‍ട്ടോറിയസ് എന്നിവരെയും പിന്തുടരുന്നു.

ടിക് ടോക്കിന് ഇന്ന് ആഗോളതലത്തില്‍ 80 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇന്ത്യയില്‍ മാത്രം 20 കോടി പേരുണ്ട്. ഇന്ത്യയില്‍ ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനെക്കാള്‍ മുന്നിലാണെന്ന് സക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ എക്സ്പ്ലോര്‍ സവിശേഷത പോലെ ടിക് ടോക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

click me!