Latest Videos

ലൈക്കിനും ഷെയറിനും ഫീസ് വരുന്നു; പണം കൊടുത്തില്ലെങ്കില്‍ എന്ത് സംഭവിക്കും

By Web TeamFirst Published Oct 18, 2023, 12:35 PM IST
Highlights

എക്സിലെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതിനും റീപോസ്റ്റ് ചെയ്യുന്നതിനും മറ്റ് അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ക്വോട്ട് ചെയ്യുന്നതിനും എക്സിന്റെ വെബ് പതിപ്പില്‍ പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുന്നതിനുമാണ് ഈ സബ്സ്ക്രിപ്ഷന്‍ ആവശ്യമായി വരുന്നത്. 

ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്ത് 'എക്സ്' ആക്കി മാറ്റിയ പഴയ ട്വിറ്ററില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് ആദ്യമായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്ന സബ്സ്ക്രിപ്ഷന്‍ മാതൃക പരീക്ഷിക്കാനൊരുങ്ങുകയാണ് എക്സ് ഇപ്പോള്‍. ചൊവ്വാഴ്ച ഇത് സംബന്ധമായ അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന ഫീച്ചറുകള്‍ക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ ഒരു ഡോളര്‍ വീതം (ഏകദേശം 83 രൂപ) ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.

"നോട്ട് എ ബോട്ട്" എന്നാണ് പുതിയ സബ്സ്ക്രിപ്ഷന്‍ പദ്ധതിയെ എക്സ് വിശേഷിപ്പിക്കുന്നത്. വ്യാജ അക്കൗണ്ടുകളെയും ബോട്ടുകളെയും സ്പാമര്‍മാരെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനി വിശദീകരിക്കുന്നത്. എക്സിലെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതിനും റീപോസ്റ്റ് ചെയ്യുന്നതിനും മറ്റ് അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ക്വോട്ട് ചെയ്യുന്നതിനും എക്സിന്റെ വെബ് പതിപ്പില്‍ പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുന്നതിനുമാണ് ഈ സബ്സ്ക്രിപ്ഷന്‍ ആവശ്യമായി വരുന്നത്. കറന്‍സി വിനിമയ നിരക്ക് അനുസരിച്ച് വിവിധ രാജ്യങ്ങളിലെ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകളിലും മാറ്റം വരും. ആദ്യ ഘട്ടമായി പരീക്ഷണ അടിസ്ഥാനത്തില്‍ ന്യൂസിലന്റിലും ഫിലിപ്പൈന്‍സിലും ഉള്ള ഉപയോക്താക്കാള്‍ക്ക് ആയിരിക്കും സബ്സ്ക്രിപ്ഷന്‍ രീതി നടപ്പാക്കുക.

Read also:  ട്രയൽ റൺ കാലം മുതലേ പെടാപ്പാടാണ്! ദുരിതം സമ്മാനിച്ച 'സ്വപ്ന ട്രെയിൻ', വഴിയിൽ കിടക്കുന്ന യാത്രക്കാർ, പരാതി

നിലവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രം നടപ്പാക്കുന്നതിനാല്‍ തന്നെ നിലവിലുള്ള എക്സ് ഉപയോക്താക്കളെ സബ്സ്ക്രിപ്ഷന്‍ പദ്ധതി ബാധിക്കില്ല. പുതിയതായി അക്കൗണ്ട് സൃഷ്ടിക്കുന്ന ഉപയോക്താക്കള്‍ സബ്സ്ക്രിപ്ഷന്‍ എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പോസ്റ്റുകള്‍ കാണാനും വായിക്കാനും വീഡിയോകള്‍ കാണാനും അക്കൗണ്ടുകള്‍ ഫോളോ ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ. ലൈക്ക് ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം വരും.

യഥാര്‍ത്ഥ ഉപയോക്താക്കളെ പോലെ തെറ്റിദ്ധരിപ്പിക്കുന്ന ബോട്ടുകള്‍ കഴിഞ്ഞ വര്‍ഷം എക്സ് ഏറ്റെടുത്ത എലോണ്‍ മസ്കിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതിരോധ മാര്‍ഗമെന്നവണ്ണം ട്വീറ്റുകള്‍ കാണുന്നതിന് ഇക്കഴിഞ്ഞ ജൂലൈയില്‍ എക്സ് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഉപയോക്താക്കളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനാണ് ഇതെന്നാണ് കമ്പനി വിശദീകരിച്ചത്.

ഉപയോക്താക്കള്‍ക്ക് ദൃശ്യമാവുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളില്‍ സബ്സ്ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എക്സ് സിഇഒയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ മാസം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എക്സില്‍ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം എടുത്തുകളയുമെന്ന് ഓഗസ്റ്റില്‍ ഇലോണ്‍ മസ്ക് പറയുകയും ചെയ്തു. സ്വകാര്യ മെസേജുകള്‍ മാത്രം മ്യൂട്ട് ചെയ്യാന്‍ അനുവദിക്കുകയും പോസ്റ്റുകള്‍ കാണുന്നതും ഫോളോ ചെയ്യുന്നതും വിലക്കുന്നതിനുള്ള സൗകര്യം എടുത്തുകളയുമെന്നുമായിരുന്നു അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!