ട്വിറ്റർ വഴങ്ങുന്നു? 'കേന്ദ്രനയം അംഗീകരിക്കാൻ തയ്യാര്‍, കൂടുതൽ സമയം ചോദിച്ചു'; വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

By Web TeamFirst Published Jun 8, 2021, 10:08 AM IST
Highlights

സർക്കാർ നയവുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ  രാജ്യത്തെ കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രായോഗിക ബുദ്ധിമുട്ടുകൾ മുമ്പിലുണ്ടെന്ന് ട്വിറ്റർ അറിയിച്ചതായി പിടിഐ പറയുന്നു. 

ദില്ലി: കേന്ദ്ര സർക്കാർ നയത്തിന് ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും എന്നാൽ ഇതിന് കൂടതൽ സമയം വേണമെന്നും ട്വിറ്റർ അറിയിച്ചതായാണ് പിടിഐ റിപ്പോ‍ർട്ട് ചെയ്യുന്നത്. ഒരാഴ്ചത്തെ സാവകാശമാണ് സാമൂഹ്യമാധ്യമം ഇപ്പോൾ ചോദിച്ചിരിക്കുന്നത്.

സർക്കാർ നയവുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ  രാജ്യത്തെ കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രായോഗിക ബുദ്ധിമുട്ടുകൾ മുമ്പിലുണ്ടെന്ന് ട്വിറ്റർ അറിയിച്ചതായി പിടിഐ പറയുന്നു. പുതിയ നയത്തെ ചൊല്ലി ട്വിറ്ററും കേന്ദ്രസർക്കാരും തുറന്ന പോരിലേക്ക് നീങ്ങിയിടത്ത് നിന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമം കേന്ദ്രത്തിന് വഴങ്ങുന്നുവെന്ന സൂചന വരുന്നത്. 

click me!