ഡൗണ്‍ലോ‍ഡില്‍ ഫേസ്ബുക്കിനെ മറികടന്ന് ടിക്ടോക്

By Web TeamFirst Published Oct 30, 2019, 6:48 PM IST
Highlights

2019-ലെ ദി സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിക് ടോക്ക് ഒന്നാമതെത്തിയത്. 

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയാ സേവനങ്ങളായ ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫെയ്സ്ബുക്ക്, ഹെലോ, ട്വിറ്റര്‍ തുടങ്ങിയവയെ പിന്നിലാക്കി ടിക് ടോക്ക് ആപ്ലിക്കേഷന്‍. ഹ്രസ്വ വീഡിയോ പങ്കുവെക്കുന്നതിനായുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഈ സോഷ്യല്‍ മീഡിയാ സേവനങ്ങളെ പിന്നിലാക്കിയത്.

2019-ലെ ദി സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിക് ടോക്ക് ഒന്നാമതെത്തിയത്. ഏറ്റവും അധികം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഫേസ്ബുക്കാണ് രണ്ടാമത്. ഇന്‍സ്റ്റാഗ്രാം, ലൈക്കീ, സ്നാപ്ചാറ്റ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍.

ചൈനീസ് സ്ഥാപനമായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സേവനമാണ് ടിക് ടോക്ക്. സെപ്റ്റംബര്‍ മാസത്തില്‍ ആഗോള തലത്തില്‍ ആറ് കോടിയാളുകളാണ് ടിക് ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതിന്റെ 44 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

click me!