Parag Agarwal : ജാക്ക് ഡോർസി ട്വിറ്ററിൽ നിന്ന് രാജിവച്ചു, ഇന്ത്യൻ വംശജൻ പരാഗ് അഗ്രാവൽ പുതിയ സിഇഒ

Published : Nov 29, 2021, 09:59 PM ISTUpdated : Nov 30, 2021, 09:50 AM IST
Parag Agarwal : ജാക്ക് ഡോർസി ട്വിറ്ററിൽ നിന്ന് രാജിവച്ചു, ഇന്ത്യൻ വംശജൻ പരാഗ് അഗ്രാവൽ പുതിയ സിഇഒ

Synopsis

ട്വിറ്റർ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. നാൽപ്പത്തിയഞ്ചുകാരനായ ജാക്ക് ‍ഡോർസി സ്ഥാനമൊഴിയണമെന്ന് ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്മെന്റ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. 

ന്യൂയോർക്ക്: ട്വിറ്റർ (twitter) സഹസ്ഥാപകൻ ജാക്ക് ഡോർസി (Jack Dorsey) കമ്പനിയിൽ നിന്ന് രാജിവച്ചു. ജാക്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. നിലവിലെ ചീഫ് ടെക്നിക്കൽ ഓഫീസർ പരാഗ് അഗ്രാവൽ ഇ ഒ സ്ഥാനം ഏറ്റെടുക്കും. ബ്രെറ്റ് ടെയ്ലർ ആയിരിക്കും കമ്പനി ബോർഡ് ഡയറക്ടർ. 2022ൽ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോർഡിൽ തുടരുമെന്നാണ് അറിയിപ്പ്. 

ട്വിറ്റർ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. നാൽപ്പത്തിയഞ്ചുകാരനായ ജാക്ക് ‍ഡോർസി സ്ഥാനമൊഴിയണമെന്ന് ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്മെന്റ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. 

പുതിയ സിഇഒ പരാഗ് അഗ്രാവൽ 2011ലാണ് ട്വിറ്ററിൽ എത്തിയത്. 2017 ഒക്ടോബർ മുതൽ കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫീസറാണ്. ഐഐടി ബോംബേയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാൻഫോ‍ർഡ് സർവ്വകലാശാലയിൽ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാൻ പരാഗ് അനുയോജ്യനാണെന്നും പരാഗിൽ വിശ്വാസമുണ്ടെന്നും ജാക്ക് ‍ഡോർസി തന്റെ വിടവാങ്ങൽ കത്തിൽ പറയുന്നു. 

പരാ​​ഗ് ട്വിറ്റ‌ർ തലവനാകുന്നതോടെ ​​ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യൻ വംശജരെന്ന അപൂർവ്വതയുമുണ്ട്. ​ഗൂ​ഗിൾ- ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവർക്കൊപ്പം ഇനി പരാ​ഗും. 

ജാക്കിന്റെ ട്വീറ്റിന് പിന്നാലെ നന്ദിയറിയിച്ച് കൊണ്ട് പരാഗും ട്വീറ്റ് ചെയ്തു. ട്വിറ്ററിനെ നിലവിലെ നിലയിലെത്തിച്ചതിന് ജാക്കിനോട് നന്ദി പറഞ്ഞ പരാഗ് അഗ്രവാൽ പുതിയ കാലത്തേക്ക് ഒന്നിച്ച് സഞ്ചരിക്കാമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. 


 

PREV
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'