Netflix Christmas shows : ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

Published : Dec 18, 2021, 06:11 PM IST
Netflix Christmas shows :  ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

Synopsis

ക്രിസ്മസിനോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ്‌ടെന്‍ ഷോകള്‍ പുറത്തു വിട്ടു. ഇതില്‍ വിനോദ സിനിമകളുടെ വലിയൊരു നിരയുണ്ടെങ്കിലും, കൂടുതലും ക്രൈം നാടകങ്ങളാണ്.

ക്രിസ്മസിനോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ്‌ടെന്‍ ഷോകള്‍ പുറത്തു വിട്ടു. ഇതില്‍ വിനോദ സിനിമകളുടെ വലിയൊരു നിരയുണ്ടെങ്കിലും, കൂടുതലും ക്രൈം നാടകങ്ങളാണ്. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ റിലീസ് സാന്ദ്ര ബുള്ളക്കിന്റെ ക്രൈം സിനിമയായ ദ അണ്‍ഫോര്‍ഗിവബിള്‍ ആയിരുന്നു. ഐടിവി നാടകമായ ദി അണ്‍ഫോര്‍ഗിവന്റെ റീമേക്ക് ആണിത്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ടതിന് ശേഷം ജയിലില്‍ നിന്ന് ജീവിതം നയിക്കാന്‍ ശ്രമിക്കുന്ന മുന്‍ കുറ്റവാളിയായി സാന്ദ്ര ബുള്ളക്ക് അഭിനയിച്ച ചിത്രമാണിത്.

നെറ്റ്ഫ്‌ലിക്‌സ് നിര്‍മ്മിച്ച അവസാനത്തെ സാന്ദ്ര ബുള്ളക്ക് ചിത്രമായ ബേര്‍ഡ് ബോക്സിന്റെ വിജയം കണക്കിലെടുക്കുമ്പോള്‍ ഇത് വന്‍വിജയമാണെന്നു ചാര്‍ട്ട് സൂചിപ്പിക്കുന്നു. ഏകദേശം 85.86 ദശലക്ഷം മണിക്കൂര്‍ വ്യൂസ് ലഭിച്ച ചിത്രമാണിത്. ടിവി ഷോ വരുമ്പോള്‍ ക്രിസ്മസിന്റെ ചാര്‍ട്ടുകളില്‍ ദി വിച്ചര്‍ ഒന്നാമതെത്താന്‍ സാധ്യതയുണ്ട് - ഇത് നിലവില്‍ മൂന്നാമതാണ്.

 ക്രൈം ഡ്രാമ അവസാന സീസണ്‍ 773 ദശലക്ഷം വ്യൂസുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ടൈറ്റന്‍സ് രണ്ടാം സ്ഥാനത്താണ്, പക്ഷേ അതിന് 521 ദശലക്ഷം കാഴ്ചകള്‍ മാത്രമേ നിലവിലുള്ളു. ക്രിസ്മസ് സ്പിരിറ്റിലേക്ക് കടക്കുകയാണെങ്കില്‍, മികച്ച നെറ്റ്ഫ്‌ലിക്‌സ് ക്രിസ്മസ് സിനിമകളും ഷോകളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നു കമ്പനി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'