2020 പ്രത്യേക വര്‍ഷം; ഇത്തവണ റിവൈൻഡ് വീഡിയോ ഇല്ലെന്ന് യൂട്യൂബ്

By Web TeamFirst Published Nov 20, 2020, 10:05 AM IST
Highlights

അതേ സമയം തന്നെ മോണറ്റൈസേഷന്‍ ഇല്ലാത്ത വീഡിയോകളിലും യൂട്യൂബ് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പത്തു പൈസ കിട്ടില്ലെന്നു മാത്രം!

യൂട്യൂബ് റിവൈൻഡ് വീഡിയോ 2020 ഇത്തവണ ഉണ്ടാകില്ലെന്ന് അറിയിച്ച് യൂട്യൂബ്. 2020 പ്രത്യേക വർഷമാണെന്നും ഇത്തവണ റിവൈൻഡ് ചെയ്യുന്നത് സുഖകരമാകില്ലെന്നും വാർത്താ കുറിപ്പിൽ യൂട്യൂബ് വ്യക്തമാക്കുന്നു. ജനപ്രിയമായ വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് യൂട്യൂബ് എല്ലാവര്‍ഷവും വൈൻഡ് വീഡിയോ വര്‍ഷാവസാനത്തോടെ ഇറക്കാറുണ്ടായിരുന്നത്.

2010 മുതലാണ് യൂട്യൂബ് വർഷാവസാനം റിവൈൻഡ് പുറത്തിറക്കുന്നത്. 2020 പ്രത്യേക വർഷമാണ്. അതിനാൽ ഇത്തവണ റിവൈൻഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ എത്തിയ വർഷമാണ് 2020. ട്രെന്റിങ്ങായ നിരവധി വീഡിയോകളും ഈ വർഷം ഉണ്ടായിരുന്നു. നിരവധി പേർ ഈ വർഷം രസകരമായ വീഡിയോകളിലൂടെ ആളുകൾക്ക് സന്തോഷവും ആശ്വാസവും നൽകിയിട്ടുണ്ട്. 
നിങ്ങൾ ചെയ്തത് മഹത്തായ പ്രവർത്തിയാണെന്നും വാർത്താ കുറിപ്പിൽ യൂട്യൂബ് അറിയിച്ചു. പലപ്പോഴും പ്രമുഖരെയും മറ്റും ഉള്‍പ്പെടുത്തി വലിയ രീതിയിലാണ് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള യൂട്യൂബ് റീവെന്‍ഡ് വീഡിയോ ചെയ്യാറ്. 

അതേ സമയം തന്നെ മോണറ്റൈസേഷന്‍ ഇല്ലാത്ത വീഡിയോകളിലും യൂട്യൂബ് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പത്തു പൈസ കിട്ടില്ലെന്നു മാത്രം! യൂട്യൂബില്‍ ധനസമ്പാദനത്തിനായി അപ്‌ഡേറ്റുചെയ്ത വീഡിയോ സേവന നിബന്ധനകളിലെ പുതിയ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരും. 

പരിമിതമായ വീഡിയോകളില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങുമെന്നു യുട്യൂബ് പറയുന്നു, എന്നാല്‍ എത്ര പരസ്യങ്ങള്‍ കാണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 'നിങ്ങള്‍ നിലവില്‍ യൂട്യൂബ് പങ്കാളിയായിട്ടില്ലാത്തതിനാല്‍, ഈ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങള്‍ക്ക് ലഭിക്കില്ല, എന്നിരുന്നാലും നിങ്ങള്‍ യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റുന്നതുപോലെ സാധാരണഗതിയില്‍ അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്,' യൂട്യൂബ് അതിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
 

click me!