'ലാല്‍ സലാം...' അന്തരിച്ച ഗായകരുടെ 'തിമിരി എഴുദാ' ഗാനം, എഐ മാജിക്ക് ഇതാണ്

By Web TeamFirst Published Jan 29, 2024, 5:53 AM IST
Highlights

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലോരു പരീക്ഷണം നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തതിന് പിന്നാലെ വൈറലാകുന്നത് പാട്ടിലെ എഐ മാജിക്കാണ്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. സിനിമയിലെ പാട്ട് ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരാണ്. ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. ഇവരുടെ ശബ്ദം പുനഃസൃഷ്ടിച്ചതിലൂടെയാണ് എഐ വീണ്ടും താരമായിരിക്കുന്നത്. 

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലോരു പരീക്ഷണം നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സ്നേഹന്റെ വരികള്‍ ദീപ്തി സുരേഷ്, അക്ഷയ ശിവകുമാര്‍ എന്നിവരും പാടിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എആര്‍ റഹ്‌മാന്റെ പുത്തന്‍ പരീക്ഷണത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. 

 


എആര്‍ റഹ്‌മാനു വേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബാ ബാക്കിയ. 2022 സെപ്തംബര്‍ രണ്ടിനാണ് അദേഹം അന്തരിച്ചത്. സര്‍ക്കാര്‍, യന്തിരന്‍ 2.0, സര്‍വം താളമയം, ബിഗില്‍, ഇരൈവിന്‍ നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുള്ള ഗായകന്‍ കൂടിയാണ് ബംബാ ബാക്കിയ. അവസാനമായി പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് അദേഹം പാടിയത്. ചെന്നൈയിലുണ്ടായ കാറപകടത്തിലാണ് ഷാഹുല്‍ ഹമീദ് മരിച്ചത്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെണ്‍കുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എന്‍ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊര്‍വസി ഊര്‍വസി, പെട്ടാ റാപ്പ്, ജീന്‍സിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ഭംഗി നല്‍കിയത് അദേഹത്തിന്റെ ശബ്ദമാണ്.

'കഷ്ടപ്പെട്ട് പൂട്ട് തകര്‍ത്തു, കിട്ടിയത് 20 രൂപ, പിന്നെ കണ്ടത് കുറച്ച് ജീന്‍സ്', കള്ളന്റെ മടക്കം വീഡിയോയിൽ  
 

click me!