അൺലിമിറ്റഡ് 5ജി ഡാറ്റ; ഹോട്ട്‌സ്‌പോട്ട് വിലക്കിനെക്കുറിച്ച് നിബന്ധനകളിൽ പരാമർശമില്ല, എയർടെൽ പറയുന്നത് ഇങ്ങനെ

Published : Jul 18, 2026, 09:58 PM ISTUpdated : Jul 20, 2026, 04:49 PM IST
Airtel 5G Launched, എയർടെൽ, Airtel 5G, എയർടെൽ 5G

Synopsis

എയർടെല്ലിന്റെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിൽ ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് വിലക്കുണ്ടോ എന്ന ചർച്ചകൾക്കിടെ, കമ്പനി നിബന്ധനകൾ അപ്ഡേറ്റ് ചെയ്തു. നിലവിലെ ഔദ്യോഗിക നിബന്ധനകളിൽ ഹോട്ട്‌സ്‌പോട്ട് വഴി ഡാറ്റ പങ്കിടുന്നതിന് പ്രത്യേക നിയന്ത്രണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവിധ ചർച്ചകൾ തുടരുന്നതിനിടെ ടേംസ് ആൻഡ് കമ്ടീഷൻസ് അപ്‍ഡേറ്റ് ചെയ്ത് എയ‍ർടെൽ. ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് വിലക്കുണ്ടെന്ന തരത്തിലുള്ള പരാമർശം എയർടെല്ലിന്റെ നിലവിലെ ഔദ്യോഗിക നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ 'ടേംസ് ആൻഡ് കണ്ടീഷൻസ്' പരിശോധിക്കുമ്പോൾ, ഹോട്ട്‌സ്‌പോട്ട് വഴി അൺലിമിറ്റഡ് 5ജി ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രത്യേക നിയന്ത്രണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

 5ജി സ്ലൈസിംഗ് (5G Slicing) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട 5ജി അനുഭവം നൽകുന്നത് എന്ന് എയർടെല്ലിന്റെ പോസ്റ്റ്‌പെയിഡ് പ്ലാനുകൾക്കായുള്ള 'ടേംസ് ആൻഡ് കണ്ടീഷൻസ്' വ്യക്തമാക്കുന്നു. 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. ഇൻഡോർ കവറേജ്, ഹാൻഡ്‌സെറ്റ് പരിമിതികൾ, സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ, തേ‍ർ‍ഡ് പാ‍ർട്ടി ആപ്ലിക്കേഷനുകൾ, നെറ്റ്‌വർക്ക് സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ സേവന നിലവാരത്തെ ബാധിക്കാമെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സേവന വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനോ ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ കമ്പനിക്ക് അവകാശമുണ്ടെന്നും എയർടെൽ വ്യക്തമാക്കുന്നു.

ഇതിനിടെ, ഗൂഗിൾ സെ‍ർച്ച് ഫലങ്ങളിൽ കാണുന്ന എയർടെല്ലിന്റെ 'Unlimited 5G Data Offer – Terms and Conditions' പ്രിവ്യൂവിൽ, 239 രൂപയും അതിൽ കൂടുതലുമുള്ള അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ക്ലെയിം ചെയ്യാനും ഉപയോഗിക്കാനും അർഹതയുണ്ടെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് നിയന്ത്രണമുണ്ടെന്ന തരത്തിലുള്ള പരാമർശം അവിടെയും നൽകിയിട്ടില്ല.

നിലവിൽ എയർടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ നിബന്ധനകൾ പ്രകാരം, ഹോട്ട്‌സ്‌പോട്ട് ഉപയോഗം സംബന്ധിച്ച പ്രത്യേക വിലക്കോ നിയന്ത്രണമോ വ്യക്തമാക്കിയിട്ടില്ലെന്നതാണ് ലഭ്യമായ വിവരം. അതേസമയം, സേവന നിബന്ധനകളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്താനുള്ള അവകാശം കമ്പനിക്കുണ്ടെന്നും ടേംസ് ആൻഡ് കണ്ടീഷൻസിൽ വ്യക്തമാക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഉപഗ്രഹങ്ങളോട് നേരിട്ട് സംവദിക്കുന്ന എഐ കാലാവസ്ഥാ സംവിധാനം; മണിക്കൂറിൽ പുതിയ പ്രവചനം
ഇനി ജെമിനിയോട് പറഞ്ഞാൽ മതി; ജിമെയിലും ഡോക്സും കീപ്പും നിയന്ത്രിക്കാം, പുതി ഫീച്ച‍‌ർ അവതരിപ്പിച്ചു