ചൈനക്കാരുടെ 'അര്‍മ്മാദം' അതിരുവിട്ടു; ആ ഇന്‍റര്‍നെറ്റ് സാധ്യതയും താഴിട്ട് പൂട്ടി ചൈന.!

By Web TeamFirst Published Oct 11, 2020, 6:51 PM IST
Highlights

ചൈനയില്‍ നിരോധനം ഇല്ലാത്ത ഒരു സംവിധാനം അവര്‍ക്ക് നിരോധിത സൈറ്റുകളില്‍ എത്താന്‍ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 

ബിയജിംങ്: ലോകത്തിലെ ഏറ്റവും ശക്തമായ ഇന്‍റര്‍നെറ്റ് സെന്‍‍സര്‍ഷിപ്പുള്ള രാജ്യമാണ് ചെന. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് ഇവയൊന്നും ചൈനയില്‍ ലഭ്യമല്ല എന്നതാണ് എന്നും പുറംലോകം അറിഞ്ഞിരുന്നത്. . 'ഗ്രെയ്റ്റ് ഫയര്‍വാള്‍' എന്നറിയപ്പെടുന്ന ചൈനീസ് ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് സംവിധാനം തദ്ദേശീയമായത് അല്ലാത്ത ഇന്‍റര്‍നെറ്റ് കണ്ടന്‍റുകള്‍ പലതും ചെനക്കാരില്‍ എത്തുന്നത് തടയുന്നു. ഈ സംവിധാനം കൃത്യമായ ഇടവേളകളില്‍ ചൈന പുനപരിശോധിക്കാറുമുണ്ട്. 

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ അഥവ വിപിഎന്നുകള്‍ ഉപയോഗിച്ച് എന്നാല്‍ ചൈനക്കാര്‍ ബ്ലോക്ക് ചെയ്യപ്പെട്ട സംവിധാനങ്ങളും ഉപയോഗിക്കാറുണ്ട് എന്നാണ് പൊതുവില്‍ വിവരം. പക്ഷെ ചൈനയില്‍ നിരോധനം ഇല്ലാത്ത ഒരു സംവിധാനം അവര്‍ക്ക് നിരോധിത സൈറ്റുകളില്‍ എത്താന്‍ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 

360 സെക്യുരിറ്റി ടെക്‌നോളജി' എന്ന ചൈനീസ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ ട്യൂബര്‍ ബ്രൌസറാണ് ചൈനക്കാര്‍ക്ക് വിപിഎന്‍ ഇല്ലാതെ ഗ്രെയ്റ്റ് ഫയര്‍വാള്‍ മറികടന്ന് ഇന്‍റര്‍നെറ്റിലെ മാറ്റ് കണ്ടന്‍റുകളില്‍ എത്താനുള്ള മാര്‍ഗ്ഗമായത്. സോഷ്യല്‍ മീഡിയയും യൂട്യൂബും ഒക്കെ ഇതിലൂടെ ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആപ്പ് വാവെയ് ടെക്‌നോളജീസ് കമ്പനിയുടെ സ്വന്തം ആപ്‌സ്റ്റോറില്‍ ലഭ്യമായിരുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട്.

എന്നാല്‍ ഇപ്പോള്‍ ഈ ജാലകവും ചൈന കൊട്ടി അടച്ചുവെന്നാണ് പുതിയ വാര്‍ത്ത. കോടിക്കണക്കിന് ചൈനക്കാര്‍ ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള സേവനങ്ങള്‍ ഉപയോഗിച്ചു വന്നത് ഇതിലൂടെ ചൈനീസ് ഭരണകൂടം അടച്ചു. നേരത്തെ ചൈനീസ് സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച് വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ചൈനീസ് സര്‍ക്കാറിന്‍റെ വീക്ഷണത്തില്‍ ദുരുപയോഗമായി വളരുന്നു എന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് ബ്ലൂബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 10-ാം തിയതി ഉച്ചതിരിഞ്ഞതോടെ ട്യൂബര്‍ ബ്രൌസര്‍ പ്രവര്‍ത്തനം നിലച്ച സ്ഥിതി ഉണ്ടായത് എന്നാണ് ചില വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനക്കാര്‍ തങ്ങള്‍ക്ക് ഇപ്പഴും യുട്യൂബും ഇന്‍സ്റ്റഗ്രാമുമൊക്കെ ഉപയോഗിക്കാനാകുമെന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടത്തിയത് ചൈനീസ് സര്‍ക്കാറിനെ ചൊടിപ്പിച്ചു എന്നാണ് ചില ചൈനീസ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രകാരം ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

click me!