എഎക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു

By Web TeamFirst Published Jul 3, 2020, 3:21 PM IST
Highlights

കൊറോണ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംപ്രേഷണം നിര്‍ത്താന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 

എക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. എഎക്സ്എൻ, എഎക്സ്എൻഎച്ച്‌ഡി ചാനലുകൾ സംപ്രേഷണം നിർത്തുന്നതായി ചാനലുകളുടെ ഉടമകളായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ അഞ്ച് രാജ്യങ്ങളിലാണ് എഎക്സ്എന്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നത്. പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണമാണ് ചാനല്‍ നിര്‍ത്തുന്നത്.

കൊറോണ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സ്ട്രീംമിംഗ് സംവിധാനം വ്യാപകമായതോടെ ചാനലിലെ സീരിസുകള്‍ക്ക് കാര്യമായ ജനപ്രീതി കിട്ടുന്നില്ല എന്നതും പ്രതിസന്ധിയായി.

‘ഇന്ന് മുതൽ ചാനൽ സംപ്രേഷണം നിർത്തുകയാണ്. ഇതൊരു ഇതിഹാസ യാത്രയായിരുന്നു. യാഥാർത്ഥ്യവും വിനോദവും ഡ്രാമയും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. നിങ്ങളോട് നന്ദി പറയുന്നു”- ട്വിറ്റർ ഹാൻഡിലിലൂടെ എഎക്സ്എന്‍ അധികൃതര്‍ അറിയിച്ചു.

 ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്സ്, മിനിട്ട് ടു വിന്‍ ഇറ്റ്, ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ് എന്നിങ്ങനെ ജനകീയമായ ഷോകളും ടിവി സീരിസുകളും ഇന്ത്യയില്‍ അവതരിപ്പിച്ചത് എഎക്സ്എന്‍ ആണ്.

click me!