ഇന്ത്യയുടെ തിരിച്ചടി; 'ചീനിആപ്പുകള്‍' വഴി ചൈനീസ് നഷ്ടം 45,000 കോടി രൂപ

By Web TeamFirst Published Jul 3, 2020, 10:59 AM IST
Highlights

 ഇന്ത്യയുടെ വിലക്ക് കാരണം ഓരോ ചൈനീസ് കമ്പനിക്കും ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ദില്ലി: ഡിജിറ്റല്‍ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാറിന്‍റെ 59 ചൈനീസ് ആപ്പ് നിരോധനം സാമ്പത്തികമായി ചൈനയ്ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നേരിട്ട തിരിച്ചടി നിരോധിത ആപ്പുകളില്‍ ജനപ്രിയമായമായ ടിക്ടോക്ക് ഹെലോ ആപ്ലിക്കേഷന്റെയും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന് 600 കോടി ഡോളർ ( ഏകദേശം 45,000 കോടി രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണ് അറിയുന്നത്. ചൈനയുടെ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്.

Read More: ചൈനീസ് ആപ്പുകളെ പുറത്താക്കി ഇന്ത്യ; രാജ്യം നടത്തിയ 'ഡിജിറ്റല്‍ സ്ട്രൈക്കിന്' പിന്നില്‍

 ഇന്ത്യയുടെ വിലക്ക് കാരണം ഓരോ ചൈനീസ് കമ്പനിക്കും ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സെൻസർ ടുവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ടിക് ടോക്ക് 11.2 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്നും ഇന്ത്യയിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ആളുകൾ വളരെ ഉയർന്ന സംഖ്യയാണെന്നും അമേരിക്കയിലെ ഡൗൺലോഡിനേക്കാൾ ഇരട്ടിയാണന്നും പറയുന്നു.

Read More: ടിക് ടോക്ക് നിരോധനം എങ്ങനെ ബാധിക്കും; ടിക് ടോക്കിലെ മിന്നും താരങ്ങള്‍ പറയുന്നത്.!

ടിക് ടോക്ക്, ഷെയർ ഇറ്റ്, യുസി ബ്രൗസർ, ബൈഡു മാപ്പ്, ഹെലോ, മി കമ്മ്യൂണിറ്റി, ക്ലബ് ഫാക്ടറി, വിചാറ്റ്, യുസി ന്യൂസ് എന്നിവയുൾപ്പെടെ ചൈന ലിങ്കുകളുള്ള 59 ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാര്‍ തിങ്കളാഴ്ചയാണ് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ എന്നിവ കണക്കിലെടുത്തായിരുന്നു നിരോധനം.

click me!