കോവിഡ് 19: ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകളില്‍ വന്‍ മാറ്റം; ഓഫറുകള്‍ ഇങ്ങനെ

By Web TeamFirst Published Apr 1, 2020, 8:04 AM IST
Highlights

1,699 രൂപയ്ക്ക്, ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം. ഇതിന് 425 ദിവസത്തെ വാലിഡിറ്റി ലഭിക്കും, പ്രതിദിനം 250 മിനിറ്റ് വോയിസ് കോളിങ് പരിധിയുമുണ്ട്.
 

ദില്ലി: ബിഎസ്എന്‍എല്‍ അതിന്‍റെ പ്രീപെയ്ഡ് പ്ലാനുകളില്‍ ആറെണ്ണം പരിഷ്‌കരിച്ചു. ഈ പദ്ധതികളിലെ ഡാറ്റയും വാലിഡിറ്റിയും കുറച്ചു. 1,699 രൂപ, 186 രൂപ, 187 രൂപ, 98 രൂപ, 99 രൂപ, 319 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളിലാണ് ഇപ്പോള്‍ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ മാറ്റങ്ങള്‍ ബാധകമാകും.

എയര്‍ടെല്‍, വോഡോഫോണ്‍, ജിയോ എന്നിവ ഇതിനകം തന്നെ അവരുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തി. കൊവിഡ് 19 രോഗം മൂലമുണ്ടായ ആഗോള ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങള്‍. 1,699 രൂപയ്ക്ക്, ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം. ഇതിന് 425 ദിവസത്തെ വാലിഡിറ്റി ലഭിക്കും, പ്രതിദിനം 250 മിനിറ്റ് വോയിസ് കോളിങ് പരിധിയുമുണ്ട്.

98 രൂപയ്ക്ക്, വാലിഡിറ്റി 22 ദിവസമായി കുറച്ചിരുന്നത് 24 ദിവസത്തേക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍, ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഈറോസ് നൗവിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനോടെയാണ് ഈ പായ്ക്ക് വരുന്നത്. 99 രൂപയ്ക്ക്, വാലിഡിറ്റി 24 ദിവസമാക്കി. 250 മിനിറ്റ് പരിധിയില്ലാത്ത കോളിംഗ് പ്ലാന്‍ നല്‍കുന്നു. 319 രൂപയുടെ വാലിഡിറ്റി 84 ദിവസത്തില്‍ നിന്ന് 75 ദിവസമാക്കി കുറച്ചിരിക്കുന്നു. 250 മിനിറ്റ് പരിധിയില്ലാത്ത കോളിംഗ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. മുംബൈയും ദില്ലിയും ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഈ ഓഫറുകളില്‍ ഡാറ്റ കുറച്ചിട്ടുണ്ട്.

186 രൂപയ്ക്കും 187 രൂപയ്ക്കും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 3 ജിബി ഡാറ്റ ലഭിക്കും. ഇപ്പോള്‍, ഈ ഓഫറില്‍ അവര്‍ക്ക് 2 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ. ഇതുകൂടാതെ, ഈ പ്ലാനുകള്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 250 മിനിറ്റ് കോളുകളും 100 എസ്എംഎസും നല്‍കുന്നു.

അടുത്തിടെ, ബിഎസ്എന്‍എല്‍ അതിന്റെ വര്‍ക്ക് ഫ്രം ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കൊണ്ടുവന്നു. ബിഎസ്എന്‍എല്‍ വര്‍ക്ക് @ ഹോം പ്ലാനില്‍ പ്രതിദിനം 5 ജിബി വേഗതയില്‍ 10 എംബിപിഎസ് വേഗതയും 1 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റയും വരുന്നു. ഇതില്‍ ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുകള്‍ അല്ലെങ്കില്‍ പ്രതിമാസ നിരക്കുകള്‍ ഒന്നും തന്നെയില്ല. എന്നിരുന്നാലും, ഇതുവരെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്ത നിലവില്‍ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ ലഭ്യമാകൂ.
 

click me!