കുട്ടികൾ കാണില്ല, നാ​ലക്ക പി​ൻ ന​ൽ​കികൊണ്ട് ഉ​ത്പ​ന്ന​ങ്ങ​ൾ മ​റ​ച്ചുവയ്ക്കാം; പാ​രന്‍റല്‍ ക​ൺ​ട്രോ​ൾ ഫീ​ച്ച​റുമായി ബ്ലിങ്കിറ്റ്

Published : Aug 19, 2025, 08:06 PM IST
blinkit

Synopsis

ബി​ങ്കി​റ്റ് ആ​പ്പി​ൽ പു​തി​യ പാ​രന്‍റല്‍ ക​ൺ​ട്രോ​ൾ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഈ ഫീച്ചർ സഹായിക്കും.

മുംബൈ: പ്ര​മു​ഖ ക്വി​ക്ക്-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ബി​ങ്കി​റ്റ് ത​ങ്ങ​ളു​ടെ ആ​പ്പി​ൽ പു​തി​യ പാ​രന്‍റല്‍ ക​ൺ​ട്രോ​ൾ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് പ്രാ​യം കു​റ​ഞ്ഞ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ബ്രൗ​സിം​ഗ് അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

പു​തി​യ ഫീ​ച്ച​ർ പ്ര​കാ​രം, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു നാ​ലക്ക പി​ൻ ന​ൽ​കികൊണ്ട് ചില ഉ​ത്പ​ന്ന​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ക​ഴി​യും. പ്രൊ​ഫൈ​ൽ സെ​റ്റിം​ഗ്സി​ൽ പോ​യി ഈ ​ക​ൺ​ട്രോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാം. പി​ൻ മ​റ​ന്നു​പോ​യാ​ൽ തി​രി​കെ ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു റി​ക്ക​വ​റി ഫോ​ൺ ന​മ്പ​റും ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​ടും​ബ​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ അം​ഗ​ങ്ങ​ൾ​ക്ക് പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണാ​തെ ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കുമെന്ന് ബി​ങ്കി​റ്റ് സിഇഒ അൽബിന്ദർ ദിൻഡ്‌സ പറഞ്ഞു. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും കു​ടും​ബ​സൗ​ഹൃ​ദ​വു​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മു​ഴു​വ​ൻ കു​ടും​ബ​ത്തി​നും ആ​പ്പ് കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വെ​യ്ക്കാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ