ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ റെക്കോഡ് ചെയ്ത നിങ്ങളുടെ ശബ്ദങ്ങള്‍ പരിശോധിക്കാം

By Web TeamFirst Published Jun 6, 2021, 5:48 PM IST
Highlights

 ഗൂഗിള്‍ നിങ്ങളുടെ ഏതൊക്കെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ടാകും, ഇതാ അത് അറിയാന്‍ ഒരു മാര്‍ഗ്ഗം.

നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണോ. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് ഉപയോഗിച്ചിട്ടുണ്ടാകും. നിങ്ങളുടെ ഫോണില്‍ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. എന്നാല്‍ പലര്‍ക്കും അറിയില്ല, നമ്മള്‍ ഇതിന് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നുണ്ടെന്ന്. ഇത്തരത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഏതൊക്കെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ടാകും, ഇതാ അത് അറിയാന്‍ ഒരു മാര്‍ഗ്ഗം.

1. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക, അതില്‍ കയറിയ ശേഷം അതിന്‍റെ വലത് ഭാഗത്ത് ടോപ്പിലുള്ള പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യുക.

2. അവിടെ നിന്ന് 'Manage your google account'

3. അതിന് ശേഷം, 'Data and Personalisation' എന്ന ടാബ് ക്ലിക്ക് ചെയ്യുക.

4. അതിനുള്ളില്‍ 'Manage your activity controls' എന്നത് ക്ലിക്ക് ചെയ്യുക

5. ഇതില്‍ താഴേക്ക് പോയാല്‍ 'Manage Activity' എന്നത് കാണാം, ഇതില്‍ ക്ലിക്ക് ചെയ്യുക

5. തുടര്‍ന്ന് 'Filter by date' എന്ന ടാബ് തുറക്കുക

6. ഇത് തുറന്നാല്‍ വിവിധ ആപ്പുകള്‍ കാണിക്കും, ഇതില്‍ 'Voice recordings' എടുക്കുക.

ഇവിടെ നിങ്ങളുടെ ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ട വോയിസുകള്‍ എല്ലാം തന്നെ ലഭിക്കും. ഇത് പരിശോധിക്കാന്‍ സാധിക്കും.

click me!