Kyra : പരിചയപ്പെടൂ, ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ ഇൻഫ്ലുവൻസർ കൈറ

Published : Jun 08, 2022, 02:15 PM IST
Kyra : പരിചയപ്പെടൂ, ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ ഇൻഫ്ലുവൻസർ കൈറ

Synopsis

2021 നാണ് കൈറ ലോഞ്ച് ചെയ്തതെങ്കിലും  2022 ജനുവരി 22 ആണ്  കൈറയുടെ ഔദ്യോഗിക ജനനത്തീയതി. 

ദില്ലി: ഇന്ത്യയുടെ ആദ്യത്തെ മെറ്റാ ഇൻഫ്ലുവൻസർ ആയി കൈറ  (Kyra).മാസങ്ങൾക്കുള്ളിൽ ഒരുലക്ഷം ഫോളേവേഴ്സിനെ സ്വന്തമാക്കിയാണ് കൈറയുടെ യാത്ര.  ടോപ് സോഷ്യൽ ഇന്ത്യ എന്ന കമ്പനിയുടെ മേധാവിയായ ഹിമൻഷു ഗോയലാണ് കൈറയുടെ സൃഷ്ടിയ്ക്ക് പിന്നിൽ. നിരവധി രാജ്യങ്ങളിൽ പ്രചാരത്തിലുള്ള വെർച്വൽ ഇൻഫ്ലുവൻസർ എന്ന ആശയം ഇന്നും പലർക്കും അപരിചിതമാണ്. മനുഷ്യൻ അല്ലാത്ത ഇൻഫ്ലൂവൻസേഴ്സിനെയാണ് വെർച്വൽ ഇൻഫ്ലുവൻസർ എന്ന് വിളിക്കുന്നത്. ഫാഷനുൾപ്പെടെയുള്ള മേഖലകളിൽ ഇത്തരം ഇൻഫ്ലുവൻസർമാരുണ്ട്. 

പല കാര്യങ്ങളെക്കുറിച്ചും  വിശ്വസനീയമായ രീതിയിൽ അഭിപ്രായം പറയുകയും ആധികാരികത ഉറപ്പിക്കുന്നവരുമാണ് ഇത്തരത്തിലുള്ള ഇൻഫ്ലുവൻസർമാർ. ഇവർക്ക് ഫോളോവേഴ്സും കൂടുതൽ ആയിരിക്കും. പല പരസ്യ ബ്രാൻഡുകളും ഇവരെ ഉപയോഗിക്കാറുമുണ്ട്. വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും മുന്നിൽ സാധ്യതകളുടെ ലോകം തന്നെ തുറന്നിടാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 
യാഥാർത്ഥ്യത്തിനും സ്വപ്നത്തിനുമിടയിലാണ് കൈറ. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഗോയൽ കൈറ ലോഞ്ച് ചെയ്യുന്നത്. 

ഡ്രിംസ് ചേസർ, മോഡൽ, ട്രാവലർ എന്നാണ് കൈറയുടെ ഇൻസ്റ്റഗ്രാം ബയോ. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെയും വിവിധ ബ്രാൻഡുകളുമായി സഹകരിക്കുന്നവരുടെയും ഒരു ടീമാണ്  ഇൻസ്റ്റഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുന്നത്. 2021 നാണ് കൈറ ലോഞ്ച് ചെയ്തതെങ്കിലും  2022 ജനുവരി 22 ആണ്  കൈറയുടെ ഔദ്യോഗിക ജനനത്തീയതി. 

18 നും  26 നും ഇടയിൽ പ്രായമുള്ളവരെയാണ് കൈറ ടാർഗറ്റ് ചെയ്യുന്നത്. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൈറയുടെ ഫോളേവേഴ്സിൽ 90 ശതമാനവും. ഫോട്ടോകളും റീൽസും സ്ഥിരമായി പിന്തുടരുന്നവർക്ക് ഇതൊരു ഡിജിറ്റൽ അവതാരമാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. മാർച്ചിൽ നടന്ന മെറ്റാവേഴ്സ് ഫാഷൻ ഷോയിൽ ഇവർ പങ്കെടുത്തിരുന്നു.

വെർച്വൽ ഇൻഫ്ലുവൻസർമാർക്കു പിന്നിൽ ഒരു ടീം തന്നെയുണ്ട്. അതിനാൽ കൂടുതൽ ആധികാരികത കൈവന്നേക്കാം. വിവിധ കമ്പനികൾ ഇത്തരം ഇൻഫ്ലുവൻസർമാരുടെ സേവനം തുടങ്ങുന്നത് ഗുണകരമായേക്കാം. കാരണം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് അറിയാത്തതിനാൽ സ്ഥിരത കൈവിടാതെ പ്രവർത്തിപ്പിക്കാം. നേരിട്ട് ആശയപ്രചരണത്തിന് ഇറങ്ങാൻ താത്പര്യമില്ലാത്ത വ്യക്തികൾക്കും ഇതൊരു പുതിയ സാധ്യതയാണ്. 

ഒരു ഡിജിറ്റൽ അവതാർ മാത്രമാണെങ്കിലും കൈറയുടെ ചിത്രങ്ങൾക്കും മറ്റും ആരാധകരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഒരു മെറ്റാവേഴ്‌സ് ഫാഷൻ ഷോയിൽ പോലും കൈറ പങ്കെടുത്തുകഴിഞ്ഞു. ആഗോള തലത്തിൽ ദശലക്ഷക്കണക്കിനു ഫോളോവേഴ്സുള്ളവരാണ് റോസി (Rozy), ലിൽ മെക്വെല (Lil Miquela) തുടങ്ങിയ വെർച്വൽ ഇൻഫ്ലുവൻസർ. ഇവരുടെ ചുവടുപിടിച്ചാണ് കൈറ പിറന്നതും.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ