വര്‍ഷം ഏഴുകോടിയോളം ശമ്പളം; ഇത്തരക്കാരെ തേടി നെറ്റ്ഫ്ലിക്സും, ആമസോണും.!

Published : Aug 16, 2023, 12:29 PM IST
വര്‍ഷം ഏഴുകോടിയോളം ശമ്പളം; ഇത്തരക്കാരെ തേടി നെറ്റ്ഫ്ലിക്സും, ആമസോണും.!

Synopsis

നെറ്റ്ഫ്ലിക്സ് അതിന്റെ വെബ്സൈറ്റിൽ ഒരു മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രൊഡക്റ്റ് മാനേജർക്കുള്ള ജോലിയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

ന്യൂയോര്‍ക്ക്: എഐ സാങ്കേതികവിദ്യ വിദഗ്ധർക്ക് വൻ ഡിമാൻഡ്. നെറ്റ്ഫ്ലിക്സും ആമസോണും പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളാണ് നിലവിൽ എഐ വിദഗ്ധരെ തേടുന്നത്.  പ്രതിവർഷം ഏഴ് കോടി രൂപ വരെയാണ് ഇവർ ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. എഐയുടെ കടന്നുവരവ് പലരുടെയും തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിലേക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർക്ക് പ്രതിവർഷം 900,000 ഡോളർ വരെ സമ്പാദിക്കാനാകും. അതായത് പ്രതിവർഷം ഏകദേശം ഏഴ് കോടി രൂപ വരെ സമ്പാദിക്കാം. നിലവിൽ  എഐ  അടിസ്ഥാനമാക്കിയുള്ള ജോലികൾ യുഎസിൽ ലഭ്യമാണ്.

നെറ്റ്ഫ്ലിക്സ് അതിന്റെ വെബ്സൈറ്റിൽ ഒരു മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രൊഡക്റ്റ് മാനേജർക്കുള്ള ജോലിയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.   മെഷീൻ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ തന്ത്രപരമായ ദിശ നിർവചിക്കുന്നതും അതിന്റെ വിജയം വിലയിരുത്തുന്നതും ഈ റോളിൽ ഉൾപ്പെടുന്നതാണ്. കാലിഫോർണിയയിലെ ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജോലിക്ക് പ്രതിവർഷം $300,000 മുതൽ $900,000 വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു തരത്തിലുള്ള  കോളേജ് ബിരുദവും  ആവശ്യമില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വൈദഗ്ധ്യമുള്ള വ്യക്തികളെ ആമസോണും സജീവമായി തേടുന്നുണ്ട്. ഇതിന് അപേക്ഷിക്കുന്നതിനായി  അപ്ലൈഡ് സയൻസിലും ജനറേറ്റീവ് എഐയിലും സ്പെഷ്യലൈസ് ചെയ്തിരിക്കണം. സീനിയർ മാനേജർ തസ്തികയിലേക്കുള്ള അവസരമാണിത്.

ഈ റോളിൽ, തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് ഒരു പ്രധാന തലത്തിലുള്ള ഉത്തരവാദിത്തം നൽകും. ശാസ്ത്ര ഗവേഷണത്തിലും എഐ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലുമുള്ള വിദഗ്ധരുടെ ടീമിനെ അവരാണ് നയിക്കേണ്ടത്. പ്രത്യേകിച്ചും, അവരുടെ ഫോക്കസ് ഏരിയകളിൽ കമ്പ്യൂട്ടർ വിഷനും ഉൾപ്പെടും. മനുഷ്യരെപ്പോലെ വിഷ്വൽ വിവരങ്ങൾ വ്യാഖ്യാനിക്കാൻ കമ്പ്യൂട്ടറുകളെ പഠിപ്പിക്കുകയാണ് അതിൽ പ്രധാനം.  കൂടാതെ എഐ അൽഗോരിതം ഉപയോഗിച്ച് പുതിയ വിഷ്വൽ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഉൾപ്പെടുന്ന ജനറേറ്റീവ് ഇമേജറികളും വീഡിയോകളും ഇതിൽ ഉണ്ടാകും.

നിലവിൽ വിവിധ മേഖലകളിൽ എഐ നിർണായകമായി മാറിയിരിക്കുകയാണ്.  ഇത് ഈ മേഖലയിലെ വിദഗ്ധർക്ക് ഇത്രയും ഡിമാൻഡ് കൂട്ടുന്നത്.  വാൾമാർട്ട് എഐ വിദഗ്ധർക്ക് പ്രതിവർഷം 288,000 ഡോളര്‍ വരെയാണ് ശമ്പളമായി  വാഗ്‌ദാനം ചെയ്യുന്നത്. എഐയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ വിദഗ്ദ്ധനായ അഭിഭാഷകന് പ്രതിവർഷം $351,000 വരെ നൽകാൻ ഗൂഗിളും തയ്യാറാണ്.

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ ഐഫോണ്‍ 15 നിര്‍മാണം തുടങ്ങി

79 ശതമാനം ആളുകളും ത്രെഡ്സ് വിട്ടു; സക്കര്‍ബര്‍ഗിന്‍റെ പദ്ധതി വന്‍ ഫ്ലോപ്പോ.!

Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ