Asianet News MalayalamAsianet News Malayalam

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ ഐഫോണ്‍ 15 നിര്‍മാണം തുടങ്ങി

ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ആപ്പിളിന്റെ പുതിയ പദ്ധതി പ്രകാരം രാജ്യത്ത് ഐഫോണ്‍ 15 മോഡലിന്റെ നിര്‍മാണം ആരംഭിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയാണ് നിര്‍മാണം തുടങ്ങിയത്.

Happy news for iPhone lovers iPhone 15 production started in India afe
Author
First Published Aug 16, 2023, 11:20 AM IST

ചെന്നൈ: ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്. ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണ്‍ നിര്‍മാണം  വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ആറ് മുതല്‍ ഒന്‍പത് മാസം വരെ എടുത്തിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ട്. മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ആകെ ഐഫോണ്‍ ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്. ഇറക്കുമതി ചെയ്യുന്ന നിര്‍മാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോണ്‍ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ചേ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മാണം ഏത് നിലയിലെത്തുമെന്ന കാര്യത്തില്‍ വ്യക്തത വരൂ.

Read also: ജോലിയുമായി 21കാരിക്ക് പിന്നാലെ ടിസിഎസും ഇൻഫോസിസും വിപ്രോയും; വേണ്ടെന്ന് യുവതി, ഒടുവിൽ കിട്ടിയത് അതുക്കുംമേലെ

സെപ്റ്റംബര്‍ 12ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്‍ 15ല്‍ മൂന്ന് വര്‍ഷത്തിന് ശേഷമുള്ള വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്യാമറയില്‍ ഉള്‍പ്പെടെ വലിയ മാറ്റം വരുമെന്നും പ്രോ മോഡലുകളില്‍ പരിഷ്കരിച്ച 3-നാനോമീറ്റര്‍ എ16 പ്രോസസറുകളായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായ മൂന്നാം പാദത്തിലും ആഗോള തലത്തില്‍ വില്‍പനകളില്‍ ഇടിവ് രേഖപ്പെടുത്തിയ ആപ്പിളിന് രംഗം തിരിച്ചുപിടിക്കാനുള്ള ആയുധം കൂടിയായി ഐഫോണ്‍ 15 മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ മറ്റ് രണ്ട് ഐഫോണ്‍ വിതരണ കമ്പനികളും ഐഫോണ്‍ 15ന്റെ അസംബ്ലിങ് ഉടന്‍ ആരംഭിക്കും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് ആപ്പിള്‍ തങ്ങളുടെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ തുറന്നത്. ഇന്ത്യന്‍ വിപണിയിലെ ചില്ലറ വിപണന സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള കമ്പനിയുടെ പദ്ധതികളാണ് ഇതിന് പിന്നില്‍. ജൂണ്‍ മുതലുള്ള പാദത്തില്‍ ഇന്ത്യയിലെ ഐഫോണ്‍ വില്‍പന പുതിയ ഉയരത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തിവിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios