Latest Videos

വാട്ട്സ്ആപ്പില്‍ ഫോട്ടോ അയച്ചാൽ ഇനി ക്വാളിറ്റി പോകില്ല; ചെയ്യേണ്ടത് ഇങ്ങനെ, കിടിലന്‍ ഫീച്ചര്‍

By Afsal EFirst Published Aug 19, 2023, 8:29 AM IST
Highlights

വാട്സ്ആപ്പിലൂടെ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ക്വാളിറ്റി പോകുമെന്ന സ്ഥിരം പരാതിക്ക് പരിഹാരമാവുന്നു. ഇനി എച്ച്.ഡി ക്വാളിറ്റിയില്‍ ഫോട്ടോ അയക്കാം. അതിനായി ചെയ്യേണ്ടത് ഇതാണ്

വാട്ട്സ്ആപ്പിലെ ചിത്രങ്ങൾക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട. നിലവിൽ ഫോട്ടോ ഷെയറിങ് സംവിധാനം അപ്ഡേറ്റ് ചെയ്തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവൻ മാർക്ക് സക്കർബർഗ്. ഇതോടെ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാനാകുമെന്നതാണ്  മെച്ചം. രാജ്യാന്തര തലത്തിൽ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. ചിത്രങ്ങൾ  മാത്രമല്ല വീഡിയോകളും ഇത്തരത്തിൽ കൈമാറാനാകും.

എച്ച്.ഡി (2000x3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365x2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി വാട്സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം. 

കൂടാതെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്ക്കും പോലെ തന്നെ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി" (1365 x 2048 പിക്സലുകൾ) അല്ലെങ്കിൽ "എച്ച്ഡി ക്വാളിറ്റി" (2000x3000 പിക്സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന്  ഒരു പോപ്പ്-അപ്പ് ചോദിക്കും. അതിൽ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്താൽ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.

കഴിഞ്ഞ ദിവസം ആപ്പ്  എ.ഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ ഉള്‍പ്പെടെയുള്ള കമ്പനികൾ എഐ ഉപയോഗിച്ച് പുതിയ പുതിയ സംരംഭങ്ങൾ‌ ആരംഭിക്കുകയാണ്. മാർക്ക് സക്കർബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്‌സാപ്പിൽ പുതിയ എ.ഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ വരുന്നത്.

ടൈപ്പ് ചെയ്ത് നൽകുന്ന വാചകത്തിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കർ നിർമ്മിച്ച് നൽകുന്നതാണ് പുതിയ ഫീച്ചർ എന്നാണ് റിപ്പോർട്ട്. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ പ്രവർത്തിക്കുന്ന രീതിക്ക് സമാനമാണ് ഈ പുതിയ ഫീച്ചർ. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

Read also:  'ഫോണ്‍ ചാർജ് ചെയ്തു കൊണ്ട് ഉറങ്ങാറുണ്ടോ, അരുത്'; പണി കിട്ടുമെന്ന് ഈ മൊബൈൽ കമ്പനിയുടെ മുന്നറിയിപ്പ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!