7428 കോടി രൂപ വിലവരുന്ന ബിറ്റ്കോയിന്‍ സമ്പാദ്യം ഇനിയാര്‍ക്ക്? വലിയ ചര്‍ച്ച.!

By Web TeamFirst Published Jul 1, 2021, 6:16 PM IST
Highlights

മിർസിയ പോപെസ്‌കു എന്ന വ്യക്തിയുടെ മരണം. കോസ്റ്ററിക്കയിലെ പുന്ററേനാസ് തീരത്താണ് ബിറ്റ്കോയിന്‍ കോടീശ്വരന്‍ മുങ്ങിമരിച്ചത്. 

ന്യൂയോര്‍ക്ക്: 7428 കോടി രൂപ വിലവരുന്ന ബിറ്റ്കോയിന്‍ ക്രിപ്റ്റോ കറന്‍സി ഇനിയാര്‍ക്ക് എന്ന ചോദ്യത്തിലാണ് ഇപ്പോള്‍ ടെക് ലോകം. അനാധമായി പോകുമോ ഈ വലിയ സമ്പത്ത്, ഈ ചര്‍ച്ചകളിലേക്ക് വഴിവച്ചത് ഒരു മരണമാണ്. മിർസിയ പോപെസ്‌കു എന്ന വ്യക്തിയുടെ മരണം. കോസ്റ്ററിക്കയിലെ പുന്ററേനാസ് തീരത്താണ് ബിറ്റ്കോയിന്‍ കോടീശ്വരന്‍ മുങ്ങിമരിച്ചത്. അദ്ദേഹത്തിന്‍റെ സ്വത്താണ് 7428 കോടി രൂപ വിലവരുന്ന ബിറ്റ്കോയിന്‍. ഇത് ആര്‍ക്ക് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്

പോപെസ്‌കു വാലറ്റിന്‌റെ വിവരങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കിൽ അത് അവർക്കു കിട്ടും. ഇല്ലെങ്കിൽ ആ പണം എന്നന്നേക്കുമായി ഇല്ലാതെയാകും. ഇങ്ങനെ പണം നഷ്ടപ്പെടുന്ന അവസ്ഥയാണെങ്കില്‍ ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍റെ മൂല്യം അത് ഇടിച്ചേക്കും. ബിറ്റ് കോയിന്‍ രംഗത്ത് ഒരു ദുരൂഹ വ്യക്തിത്വമാണ് മരണപ്പെട്ട മിർസിയ പോപെസ്‌കു. പോപെസ്‌കുവിന്റെ ജന്മദേശം എവിടെയാണെന്ന് ആർക്കുമറിയില്ല. റുമാനിയ, പോളണ്ട് എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. റുമാനിയയിലായിരുന്നു അവസാനം താമസിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

2012 ൽ എംപെക്‌സ് എന്ന ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് പോപെസ്‌കു സ്ഥാപിച്ചിരുന്നു. എന്നാല്‍ ബിറ്റ്കോയിന്‍ ചൂതാട്ട രംഗത്തേക്ക് ഇറക്കാന്‍ ഈ സ്ഥാപനം ഇറങ്ങിയതോടെ ധനകാര്യ കുറ്റകൃത്യങ്ങള്‍ തടയാനുള്ള വിവിധ രാജ്യത്തെ ഏജന്‍സികള്‍ പിടിമുറുക്കി. ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു അതു കൊണ്ട് ബിറ്റ്‌കോയിനെയും- പോപെസ്‌ക്യുവിന്‌റെ നയം ഇതായിരുന്നു. എന്നാല്‍ വിവാദ ബ്ലോഗുകള്‍ എഴുതിയാണ് ഇയാള്‍ കുപ്രസിദ്ധനായത്. ആദ്യകാലത്ത് ക്രിപ്റ്റോ കറന്‍സി നിക്ഷേപകര്‍ക്ക് വഴികാട്ടിയായിരുന്ന ബ്ലോഗുകള്‍ പിന്നീട് വംശവെറിയും, ഫാസിസവും ഒക്കെ നിറയുന്ന രീതിയിലായി. 

മാസത്തിൽ ശരാശരി 100 ബ്ലോഗ് പോസ്റ്റുകൾ വരെ പോപെസ്‌ക്യു ചെയ്യുമായിരുന്നു. അവസാനകാലത്ത് അതീവ വിദ്വേഷ ബ്ലോഗുകള്‍ ഇയാളുടെ പേരില്‍ വന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ബിറ്റ്കോയിന്‍ ഉപ‍ജ്ഞാതാവും ഇതുവരെയും ലോകത്തിന് മുന്നില്‍ വെളിപ്പെടാത്ത വ്യക്തിയുമായ സതാഷി നകാമോട്ടോയെപ്പോലെ ബിറ്റ്കോയിന്‍ ലോകത്തെ ഒരു ദുരൂഹ വ്യക്തികൂടിയാണ് പോപെസ്‌കു. ഒടുവില്‍ മരണപ്പെടുമ്പോള്‍ അനാഥമാകുന്നത് ഒരു ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ 'അനാധമായ സമ്പദ്യം'.

click me!