റീച്ചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി റിലയന്‍സ് ജിയോ

By Web TeamFirst Published Oct 22, 2019, 8:44 AM IST
Highlights

മറ്റ് നെറ്റ്വര്‍ക്കിലേക്കുള്ള ഫോണുകളിലേക്ക് വിളിക്കാന്‍ പ്രത്യേകം ടോപ്പ് അപ്പ് വൗച്ചറുകളും ആവശ്യമില്ല. 28 ദിവസമാണ് കാലാവധി. 333 രൂപയുടെയാണ് മറ്റൊരു പ്ലാന്‍. 

ദില്ലി : ദീപാവലിയോടനുബന്ധിച്ച് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി റിലയന്‍സ് ജിയോ. പ്രതിമാസം 222 രൂപ മുതലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം പ്രതിദിനം 2 ജി ബി ഡേറ്റായും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സംസാര സമയവുമാണ് ലഭിക്കുക. കൂടാതെ 100 എസ് എം എസുകളും സൗജന്യമാണ്. 

മറ്റ് നെറ്റ്വര്‍ക്കിലേക്കുള്ള ഫോണുകളിലേക്ക് വിളിക്കാന്‍ പ്രത്യേകം ടോപ്പ് അപ്പ് വൗച്ചറുകളും ആവശ്യമില്ല. 28 ദിവസമാണ് കാലാവധി. 333 രൂപയുടെയാണ് മറ്റൊരു പ്ലാന്‍. മറ്റ് നെറ്റ്വര്‍ക്കിലേക്ക് 1000 മിനിറ്റ് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡേറ്റായും 100 എസ് എം എസും സൗജന്യമാണ്. 56 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിന് ഉള്ളത്. 

444 രൂപയുടെതാണ് മറ്റൊരു പ്ലാന്‍. 1000 മിനിട്ട് സൗജന്യ കോളുകളും 2 ജി ബി ഡേറ്റായും 100 എസ് എം എസും ഉണ്ട്. കൂടാതെ ജിയോ ആപ്പുകള്‍ സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. മറ്റ് നെറ്റവര്‍ക്കിലേക്കുള്ള വേയിസ് കോളുകള്‍ക്ക് നിരക്ക് ഈടാക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ജിയോ ഈ പുതിയ പ്ലാന്‍ അവതരിപ്പിച്ചത്. 

ഒക്‌ടോബര്‍ പത്ത് മുതലാണ് കോളുകള്‍ക്ക് ആറ് പൈയസ ഈടാക്കിത്തുടങ്ങിയത്.  ഒക്‌ടോബര്‍ 10 ന് മുന്നേ റീ ചാര്‍ജ് ചെയ്തവര്‍ക്ക് ആ പ്ലാന്‍ തീരുന്നത് വരെ സൗജന്യമായി വിളിക്കാം.

click me!