Latest Videos

മാര്‍ച്ച് മാസത്തില്‍ 4ജി വേഗതയില്‍ ജിയോ മുന്നില്‍

By Web TeamFirst Published Apr 3, 2019, 4:35 PM IST
Highlights

വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്കാണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്

ദില്ലി: ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോ.  മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ്. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള എയര്‍ടെല്ലിന്‍റെ ശരാശരി വേഗം കേവലം 9.6 എംബിപിഎസാണ്. 

വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്കാണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്.  ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്വര്‍ക്ക് വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. 

3ജി വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണും ബിഎസ്എന്‍എല്ലും ഐഡിയയുമാണ്.  അതേസമയം 4ജി അപ്ലോഡിങ് സ്പീഡില്‍ ഐഡിയയാണ് മുന്നില്‍. ഐഡിയയുടെ അപ്ലോഡിങ് സ്പീഡ് 6.0 എംബിപിഎസ് ആണ്. ജിയോയുടെ അപ്ലോഡിങ് വേഗം 4.9 എംബിപിഎസുമാണ്.

click me!