Latest Videos

10 മണിക്കൂർ വരെ ബാറ്ററി ലൈഫ്! വേഗവും കൂടും, ഒരു കൂട്ടം എഐ ഫീച്ചറുകളും! വരുന്നു ഗൂഗിളിന്റെ പുത്തൻ ലാപ്ടോപ്പ്

By Web TeamFirst Published Oct 4, 2023, 12:42 AM IST
Highlights

അംഗീകൃത ഉപകരണങ്ങൾക്ക് പിന്നാലെ നിരവധി സോഫ്റ്റ്വെയർ ഫീച്ചറുകളാണ് ക്രോംബുക്ക് പ്ലസ് ലൈനപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുക.

പുതിയ പ്രീമിയം ലാപ്ടോപ്പുമായി ഗൂഗിൾ. 'ക്രോംബുക്ക് പ്ലസ്' എന്ന പേരിലാണ് ലാപ്ടോപ്പ് പുറത്തിറക്കുന്നത്. ഏസർ, അസ്യൂസ്, എച്ച്പി, ലെനോവോ എന്നിവരുമായി ചേർന്നാണ് കമ്പനി പുതിയ ലാപ്ടോപ്പ് പുറത്തിറക്കുന്നത്. സാധാരണ ക്രോം ബുക്കിനേക്കാൾ ആക്ടീവായ  വേഗമേറിയ പ്രൊസസറുകളും ഇരട്ടി മെമ്മറിയും സ്‌റ്റോറേജും ക്രോംബുക്ക് പ്ലസിനുണ്ടാവുമെന്നതാണ് പ്രത്യേകത. ഹാർഡ് വെയറിന്റെ സ്പീഡിന് പുറമേ ഒരു കൂട്ടം എഐ ഫീച്ചറുകളും ക്രോംബുക്ക് പ്ലസിൽ ലഭിക്കും.

അംഗീകൃത ഉപകരണങ്ങൾക്ക് പിന്നാലെ നിരവധി സോഫ്റ്റ്വെയർ ഫീച്ചറുകളാണ് ക്രോംബുക്ക് പ്ലസ് ലൈനപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുക. വീഡിയോ കോൺഫറൻസിനായി പ്രത്യേക കൺട്രോൾ പാനലും  നോയ്‌സ് കാൻസലേഷൻ, ബാക്ക്ഗ്രൗണ്ട് ബ്ലർ, ലൈവ് കാപ്ഷൻ, ബ്രൈറ്റ്നസ് സെറ്റ് ചെയ്യാൻ പ്രത്യേകം എഐ ഫീച്ചറുമുണ്ടാകും. 

മെറ്റീരിയൽ യു, ഡൈനാമിക് വാൾപേപ്പർ, സ്‌ക്രീൻ സേവറുകൾ പോലെയുള്ള ആൻഡ്രോയിഡ് ഫീച്ചറുകളും പ്രയോജനപ്പെടുത്താനാകും. ഓട്ടോമാറ്റിക്ക് ഫയൽ സിങ്ക് സംവിധാനം പ്രയോജനപ്പെടുത്തി ഗൂഗിൾ ഡ്രൈവിലെ ഫയലുകൾ ഓഫ് ലൈനായും ആക്സസ് ചെയ്യാനാകുമെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ, പോർട്രെയ്റ്റ് ബ്ലർ പോലുള്ള സംവിധാനങ്ങളും ഇതിലുണ്ടാകും.  

ക്രോംബുക്ക് പ്ലസിന്റെ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അഡോബി ഫോട്ടോഷോപ്പ് , എക്‌സ്പ്രസ് എന്നിവ ഉപയോഗിക്കാം. കൂടാതെ എൻവിഡിയി ജിഫോഴ്‌സ് നൗ പ്രിയോറിട്ടി ഗെയിമിങ് സർവീസും ലഭിക്കും.പുതിയ റൈറ്റിങ് അസിസ്റ്റന്റ്, എഐ വാൾപേപ്പർ ജനറേറ്റർ തുടങ്ങി പുതിയ അപ്ഡേറ്റുകളും ഉടനെ പ്രഖ്യാപിക്കും.  ഈ മാസം 17 മുതലാണ് അപ്ഡേറ്റുകൾ ലഭ്യമാവുക. 

Read more: അന്നാലും ലിൻഡേ..! ഏത് നേരത്താണോ ഐ ഫോൺ സ്ക്രീൻ പുറത്ത് കാണിക്കാൻ തോന്നിയേ, എട്ടിന്‍റെ 'പണി' വന്ന വഴി ഇങ്ങനെ

ക്രോം ബുക്ക് പ്ലസ് പ്രവർത്തിക്കാനായി 12 ത് ജനറേഷൻ ഇന്റൽ കോർ ഐ3 അല്ലെങ്കിൽ എഎംഡി റൈസെൻ3 7000 സീരീസോ അതിന് മുകളിലോ ഉള്ള സിപിയു ഉണ്ടായിരിക്കണം. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയ്ക്ക് പുറമേ ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 1080 പിക്‌സൽ വെബ് ക്യാം, ടെമ്പറൽ നോയ്‌സ് റിഡക്ഷൻ എന്നിവയും ഉണ്ടായിരിക്കണം. 10 മണിക്കൂർ ബാറ്ററിയാണ് ക്രോംബുക്ക് പ്ലസും വാഗ്ദാനം ചെയ്യുന്നത്.

click me!