സുരക്ഷയ്ക്ക് സ്ഥാപിച്ച സിസിടിവി പാരയായി; പ്രശസ്ത ഗായികയുടെ നഗ്നവീഡിയോകള്‍ അടക്കം ഓണ്‍ലൈനില്‍.!

By Web TeamFirst Published Dec 31, 2019, 6:58 PM IST
Highlights

സംഭവത്തില്‍ ഏകദേശം 17 വയസ്സ് പ്രായമുള്ള ഹാക്കര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നും വിയറ്റ്നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഹനോയ്: സുരക്ഷയ്ക്ക് വേണ്ടിയാണ് സിസിടിവി സ്ഥാപിക്കുന്നത്. എന്നാല്‍ അത് തന്നെ പാരയായലോ. വിയറ്റ്നാമിലെ ഗായികയായ വാന്‍ മൈ ഹുവാങിനാണ് ഇപ്പോള്‍ ഈ വലിയ പ്രശ്നം നേരിട്ടിരിക്കുന്നത്. തന്‍റെ വീടിന്‍റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യമാറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി. ഈ സിസിടിവികളിലെ രംഗങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.   

തന്‍റെ ഹോം ക്യാമറ വീട്ടിന്‍റെ ഉള്ളിലെ സുരക്ഷയ്ക്കും ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുമാണ് ഗായി സ്ഥാപിച്ചത്. എന്നാല്‍ ഇതില്‍ നടക്കുന്ന ഹാക്കിങ്ങിനെ കുറിച്ച് ഇവര്‍ മനസിലാക്കിയില്ല. വസ്ത്രങ്ങള്‍ മാറുന്നത് മുതലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളുടെ വീഡിയോ അടക്കമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. പിന്നീട് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

സംഭവത്തില്‍ ഏകദേശം 17 വയസ്സ് പ്രായമുള്ള ഹാക്കര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നും വിയറ്റ്നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിജിടി എന്ന പേരിലുള്ള ഹാക്കറാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയത്. വിയറ്റ്നാമിലെ നിയമപ്രകാരം അനുമതിയില്ലാതെ മറ്റ് വ്യക്തികളുടെ വിഡിയോകളോ അശ്ലീല ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. 

എന്നാല്‍, ഹാക്കറായ കൗമാരക്കാരന് ഗായികയുടെ വീട്ടിലെ ക്യാമറ സിസ്റ്റത്തിലേക്ക് എങ്ങനെ കടക്കാന്‍ കഴിഞ്ഞുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അതേ സമയം ക്യാമറയിലെ ദൃശ്യങ്ങള്‍ തന്‍റെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിച്ചിരുന്നു ഗായിക. ഇതായിരിക്കും ഇത്തരം ഒരു ഹാക്കിങ്ങിലേക്ക് നയിക്കാന്‍ കാരണമായത് എന്നാണ് ഒരു റിപ്പോര്‍ട്ട്. 

സിസിടിവികള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകള്‍ 

1.  സിസിടിവി ശൃംഖലയില്‍ ചാര പ്രോഗ്രാമുകള്‍ കടത്തിവിടുകയും, ഇവ വഴി സിസിടിവിയെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഒരു രീതി. എന്നാല്‍ കമ്പ്യൂട്ടറില്‍ മാത്രമാണ് ഈ രീതി നടക്കുക. 

2.  സിസിടിവി ക്യാമറയുടെ ഐപിയും പോർട്ടും സ്കാൻ ചെയ്ത് സിസിടിവി ഉപകരണത്തെ നേരിട്ട് ഹാക്ക് ചെയ്യുന്ന രീതിയാണ് മറ്റൊന്ന്. എന്നാല്‍ ഇത് വളരെ വിദഗ്ധരായ ഹാക്കര്‍മാര്‍ക്ക് മാത്രം സാധ്യമാകുന്നതാണ്. ഇത്തരം സംവിധാനത്തിലൂടെ വിഡിയോകള്‍ കാണുന്നതിന് സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർക്ക് സാധിക്കും.വമിക്ക ഉപയോക്താക്കളും സിസിടിവി സ്ഥാപിക്കുമ്പോൾ തന്നെ നൽകുന്ന പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഹാക്കിങ് വ്യാപകമാണ്.
 

click me!