Latest Videos

ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും ; ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍ സ്ഥാപകന്‍

By Web TeamFirst Published Nov 7, 2022, 7:20 AM IST
Highlights

2021 നവംബറിലാണ് ജാക്ക് ഡോർസി ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.  വൈകാതെ ഡോർസിയ്ക്ക് പകരം പരാഗ് അഗ്രവാൾ ചുമതലയേറ്റു. 

ന്യൂയോര്‍ക്ക്: ട്വിറ്ററിന്‍റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച്  ട്വിറ്ററിന്‍റെ സ്ഥാപകൻ ജാക്ക് ഡോർസി. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്നതെന്ന് റിപ്പോർട്ട്. 

50 ശതമാനത്തോളം ജീവനക്കാരെ നിലവിൽ പിരിച്ചുവിട്ടു കഴി‍ഞ്ഞു. 7500 ഓളം ജീവനക്കാരായിരുന്നു ട്വീറ്ററിൽ ഉള്ളത്. ട്വീറ്ററിലെ ജീവനക്കാര്‌ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവരാണ്. എത്ര സങ്കീർണമായ സാഹചര്യത്തിനും അവർ പരിഹാരം കണ്ടെത്തും. 

നിങ്ങളിൽ പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. ഈ അവസ്ഥയിൽ നിങ്ങൾ എത്തിയതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്നാണ് ഡോർസി ട്വീറ്റിൽ പറയുന്നത്.  നിങ്ങൾ ഓരോരുത്തരോടും എനിക്ക് സ്നേഹവും കടപ്പാടുമുണ്ട്, പക്ഷേ ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറെ വിവാദങ്ങൾക്ക് ശേഷം കഴി‍ഞ്ഞയാഴ്ചയാണ്  മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി  പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ തീരുമാനം ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിനിടയ്ക്ക് പരസ്യദാതാക്കൾ പിന്മാറിയത് ട്വീറ്ററിന് വൻ അടിയായി മാറിയിരിക്കുകയാണ്. 3700 ഓളം പേരെ അല്ലെങ്കിൽ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടൽ നടപടികൾ ബാധിച്ചുവെന്നാണ് സൂചന. 

പിരിച്ചുവിടൽ ഏറ്റവും അധികം ബാധിച്ചത് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ ആളുകളെയാണ്.  ഇപ്പോഴും പിരിച്ചുവിടൽ തുടർന്നു കൊണ്ടിരിക്കുകയാണ് മസ്ക്.  കമ്മ്യൂണിക്കേഷൻ, ഉള്ളടക്ക മേൽനോട്ടം, മനുഷ്യാവകാശങ്ങൾ, മെഷീൻ ലേണിംങ് എതിക്‌സ് എന്നിവയെ നിയന്ത്രിക്കുന്ന ടീമുകളെയും എൻജിനീയറിംഗ് ടീമുകളെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ജീവനക്കാർ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

2021 നവംബറിലാണ് ജാക്ക് ഡോർസി ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.  വൈകാതെ ഡോർസിയ്ക്ക് പകരം പരാഗ് അഗ്രവാൾ ചുമതലയേറ്റു. ഇതിനിടയിൽ അഭിപ്രായ സ്വാതന്ത്ര്യ വിഷയം ഉൾപ്പെടെയുള്ള നിരവധി ചർച്ചകളിൽ ട്വീറ്ററിന് തൂങ്ങേണ്ടി വന്നിരുന്നു. 

2022 ലാണ് ട്വിറ്ററിന്റെ ബോർഡ് അംഗത്വം ഡോർസി ഒഴിയുന്നത്. നിലവിൽ ബ്ലോക്ക് എന്ന സ്ഥാപനത്തിന്റെ സിഇഒ സ്ഥാനമാണ് ഡോർസിയ്ക്ക് ഉള്ളത്.  പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ അണിയറയിലാണ് ഡോർസി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൂട്ടപ്പിരിച്ചുവിടലിൽ മസ്കിന് പണികിട്ടി? പുറത്താക്കിയ ചിലരെ തിരികെ വിളിച്ച് ട്വിറ്റർ, റിപ്പോർട്ട്

മസ്ക് വാങ്ങിയത് ലോകമെങ്ങും നുണ പ്രചരിപ്പിക്കുന്ന മാധ്യമം; വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ്
 

click me!