Asianet News MalayalamAsianet News Malayalam

മസ്ക് വാങ്ങിയത് ലോകമെങ്ങും നുണ പ്രചരിപ്പിക്കുന്ന മാധ്യമം; വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ്

കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ വംശീയ- വിദ്വേഷ പ്രകടനങ്ങൾ വർധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്ക്  പിന്നാലെയാണ് ബൈഡന്‍റെ വിമർശനം.

elon musk bought the world lying media criticized by joe biden
Author
First Published Nov 5, 2022, 11:25 PM IST

വാഷിം​ഗ്ടൺ: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇലോൺ മസ്ക് ലോകമെമ്പാടും നുണകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയെന്നാണ് അദ്ദേഹം വിമർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ വംശീയ- വിദ്വേഷ പ്രചരണങ്ങൾ വർധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്ക്  പിന്നാലെയാണ് ബൈഡന്‍റെ വിമർശനം.

വെള്ളിയാഴ്ച ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പരിപാടിയിലായിരുന്നു ബൈഡന്റെ വിമർശനം. നമ്മളൊക്കെ ആശങ്കപ്പെടാതിരിക്കുന്നതെങ്ങനെ. ലോകമെങ്ങും നുണകൾ പ്രചരിപ്പിക്കുന്ന മാധ്യമമാണ് ഇലോൺ മസ്ക് വാങ്ങിയിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ അമേരിക്കയിൽ ഇനി എഡിറ്റർമാരില്ല. അപകടത്തിലായിരിക്കുന്ന കാര്യം എന്താണെന്ന് കുട്ടികൾ എങ്ങനെ മനസിലാക്കാനാണ്. ജോ ബൈഡൻ പറഞ്ഞു. വിദ്വേഷ പ്രചരണവും തെറ്റായ വാർത്തകളും തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ബൈഡൻ വ്യക്തമാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പിന്നാലെ പറഞ്ഞു. 

അതേസമയം, ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. വാര്‍ത്ത ഏജന്‍സി എഎഫ്ഐ പുറത്തുവിട്ട ഒരു ട്വിറ്റര്‍ രേഖ പ്രകാരം 50 ശതമാനത്തോളം പേരെ പിരിച്ചുവിടും എന്നാണ് വിവരം. 

പല ട്വിറ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കമ്പനി ഇ-മെയില്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിന് കാരണം അവര്‍ കമ്പനിക്ക് പുറത്തായി എന്നാണ് വിവരം.  ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

വെള്ളിയാഴ്ച എന്തുകൊണ്ടാണ് താന്‍ ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന കാര്യം മസ്ക് വ്യക്തമാക്കിയിരുന്നു.  ഇത്തരത്തില്‍ ഒരു ജീവനക്കാരെ കുറയ്ക്കല്‍ അല്ലാതെ വഴിയില്ല. നിർഭാഗ്യവശാൽ കമ്പനിക്ക് പ്രതിദിനം 40 ലക്ഷം ഡോളര്‍ നഷ്‌ടമാകുന്നുണ്ട്. അത് ഒഴിവാക്കാതെ മറ്റ് വഴികളൊന്നുമില്ലെന്നും മസ്ക് ട്വീറ്റ് ചെയ്തു.

Read Also: ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios