'ഇതൊക്കെ എന്ത്'; 83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി താരമായൊരു മുത്തശ്ശി

By Web TeamFirst Published Aug 7, 2021, 3:57 PM IST
Highlights

83-ാം വയസ്സില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയാണ് കരോള്‍ മുത്തശ്ശി സോഷ്യല്‍ മീഡിയയിലെ താരമായത്. ഇക്കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയത്. 

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രായത്തെ തോല്‍പ്പിച്ച് അനായാസം ബൗളിംഗ് ചെയ്യുന്ന, മനോഹരമായി നൃത്തം ചെയ്യുന്ന...അങ്ങനെ പല മുത്തശ്ശിമാരെയും നമ്മുക്ക് ഇപ്പോള്‍ അറിയാം. 

അക്കൂട്ടത്തിലിതാ മറ്റൊരു മുത്തശ്ശി കൂടിയുണ്ട്. 83-ാം വയസ്സില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയാണ് കരോള്‍ മുത്തശ്ശി സോഷ്യല്‍ മീഡിയയിലെ താരമായത്. റിട്ടയര്‍മെന്റിന് ശേഷം പതിനഞ്ച് വര്‍ഷമായി കരാട്ടെ പരിശീലിക്കുകയാണ് ഈ മുത്തശ്ശി. ഇക്കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയത്. ലാസ്‌വേഗാസില്‍ വച്ച് നടന്ന  യുണൈറ്റഡ് ഫൈറ്റിങ്ങ് ആര്‍ട്ട്‌സ് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്.

പതിനൊന്നു വയസ്സുകാരിയായ കൊച്ചുമകളുടെ കരാട്ടെ ക്ലാസ് കണ്ടപ്പോള്‍ തോന്നിയ ഇഷ്ടം കൊണ്ടാണ് കരാട്ടെ പഠിക്കാന്‍ മുത്തശ്ശി തീരുമാനിച്ചത്. ശരിക്കും പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ മുത്തശ്ശി ഇവിടെ എന്നാണ് സൈബര്‍ ലോകത്തിന്‍റെ വിലയിരുത്തല്‍. 

 

Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; മിസ് ടെക്‌സാസ് സീനിയര്‍ കിരീടമണിഞ്ഞ് അറുപത്തിമൂന്നുകാരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!