'എ നൈറ്റ് ഇൻ സിസിലി'; വിന്റേജ് ലുക്കിൽ തിളങ്ങി പ്രിയങ്ക ചോപ്ര 

Published : May 21, 2025, 11:07 AM IST
'എ നൈറ്റ് ഇൻ സിസിലി'; വിന്റേജ് ലുക്കിൽ തിളങ്ങി പ്രിയങ്ക ചോപ്ര 

Synopsis

അവധികാലം ആഘോഷിക്കാനല്ല, ബൾഗറി ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രിയങ്ക ചോപ്ര.

ഇറ്റലിയിലെ സിസിലിയിൽ നടന്ന ബൾഗറി ഇവന്റിൽ തിളങ്ങി പ്രിയങ്ക ചോപ്ര. 2025ലെ മെറ്റ് ഗാലയിലെ ഗ്ലോബൽ ഐക്കൺ വീണ്ടും ഫാഷൻ ലോകത്തെ ഭരിക്കുകയാണ്. അവധികാലം ആഘോഷിക്കാനല്ല, ബൾഗറി ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ വസ്ത്രധാരണം എപ്പോഴും പരിപാടികളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. 

ബീജ് നിറത്തിലുള്ള വസ്ത്രത്തിൽ വിന്റേജ് ആകർഷണീയത ലഭിക്കും വിധമായിരുന്നു പ്രിയങ്കരുടെ ഔട്ട്ഫിറ്റ്. ആഡംബര ഫ്രഞ്ച് ബ്രാൻഡായ ഡിയോറിൽ നിന്നുള്ള സെമി ട്രാൻസ്പരന്റ്റ് ഓവർലെയാണ് വരുന്നത്. അതിലെ ഫ്ലോറൽ ആപ്ലിക് വർക്ക് അവരുടെ അൾട്രാ സിൽഔട്ടിന് കൂടുതൽ ഭംഗി നൽകി. അതിനൊപ്പം പേസ്റ്റൽ നിറംകൊണ്ട് അലങ്കരിച്ച ഗോസ്സമറും. അതേസമയം വസ്ത്രത്തിലെ 3D പുഷ്‌പാലങ്കാരങ്ങൾ നക്ഷത്രങ്ങളെ പോലെ തിളങ്ങി. മോണോക്രോം ഫിറ്റിന് ഒരു പോപ്പ് നിറം നൽകുന്ന ചെറുതും ബഹുവർണ്ണവുമായ രത്നകല്ലുകൾ അവയിൽ ഉൾപ്പെടുത്തിയിരുന്നു. 

ബൾഗറിയിൽ നിന്നുള്ള തിളങ്ങുന്ന മാണിക്യവും വജ്രവും പതിച്ച സ്‌പെന്റി നെക്‌ലേസ്‌ ആണ് പ്രിയങ്ക ധരിച്ചിരുന്നത്. സെർപ്പന്റൈൻ ആഭരണങ്ങൾ പ്രിയങ്കയുടെ വസ്ത്രത്തിന്റെ മൃദുത്വത്തിന് ഒരു ബോൾഡ് ലുക്ക് നൽകുന്നു. അതിനോടൊപ്പം ഒരു സെർപ്പെന്റി വളയും അവർ ധരിച്ചിരുന്നു. സ്റ്റേറ്റ്മെന്റ് പീസുകൾ പ്രിയങ്കയുടെ ബോസ് ലേഡി ആകർഷണീയതയെ നന്നായി പകർത്തുന്നുണ്ടായിരുന്നു.   

പ്രിയങ്ക മാറ്റ് ബേസാണ് മേക്കപ്പിന് ഉപയോഗിച്ചത്. മണ്ണിന്റെ നിറത്തിലുള്ള ലിപ്സ്റ്റിക് ഷെയ്ഡാണ് അവർ ഇട്ടിരുന്നത്. ഇത് പ്രിയങ്കയെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റി. എന്നാൽ കണ്ണുകൾ വളരെ മിനിമൽ ലുക്കിലാണ് ചെയ്തിരുന്നത്. ഇതിനെല്ലാം പുറമെ, പ്രിയങ്ക ചോപ്ര തന്റെ മുടി സ്വീപ്പ്-അപ്പ് ടോസ്ഡ് അപ്‌ഡോയിൽ സ്റ്റൈൽ ചെയ്തു. അതിനൊപ്പം രണ്ട് മുടിയിഴകൾ നീളത്തിൽ ഫ്രീയായി ഇട്ടു. ഇത് അവരുടെ മുഖം കൂടുതൽ മനോഹരമാക്കി. അതേസമയം പ്രിയങ്ക ചോപ്രയുടെ 'നൈറ്റ് ഇൻ സിസിലി'എന്നത് വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു ഫാഷൻ സ്വപ്നമായിരുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.  

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി