കറുത്ത ജംപ്‌സ്യൂട്ടും ചോക്കറും ധരിച്ച് ഐശ്വര്യ റായ്; 26 വര്‍ഷം മുന്‍പുളള ചിത്രത്തിന് പറയാനുളളത്...

Web Desk   | others
Published : Jan 01, 2020, 10:00 AM ISTUpdated : Jan 01, 2020, 10:02 AM IST
കറുത്ത ജംപ്‌സ്യൂട്ടും ചോക്കറും ധരിച്ച് ഐശ്വര്യ റായ്; 26 വര്‍ഷം മുന്‍പുളള ചിത്രത്തിന് പറയാനുളളത്...

Synopsis

മൂന്ന് പതിറ്റാണ്ടായി മായാത്ത മങ്ങാത്ത സൗന്ദര്യം-ഐശ്വര്യ റായ് ബച്ചന്‍. നാല്‍പതുകളിലും അതീവ സുന്ദരിയാണ് താരം. മുന്‍ ലോകസുന്ദരിയുടെ ഓരോ ചിത്രത്തിനും സാമൂഹിക മാധ്യമങ്ങളില്‍  ഇന്നും വലിയ  സ്വീകരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്‍റെ 26 വര്‍ഷം മുന്‍പത്തെ അപൂര്‍വ ചിത്രം പുറത്തുവന്നിരിക്കുകയാണ്. 

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ഐശ്വര്യയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഫറോക് ചോതിയ ആണ്.  1993ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. 

ഐശ്വര്യയുടെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലാസിക്  ചിത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. കറുത്ത ജംപ്‌സ്യൂട്ടും ചോക്കറും ധരിച്ച് ക്യാമറയിലേക്ക് നോക്കാതെ ഇരിക്കുന്ന ഐശ്വര്യയുടെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്‍റുകളും ലഭിച്ചു. ജംപ്‌സ്യൂട്ട് ഫാഷനൊക്കെ താരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരീക്ഷിച്ചതാണെന്ന് സാരം. ഒരിക്കലും മായാത്ത സൗന്ദര്യമാണ് ആഷ് എന്നാണ് ഈ ചിത്രം പറഞ്ഞുവെയ്ക്കുന്നത്. 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍