ഓഫീസുകളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നത് സ്ത്രീകള്‍ തന്നെയോ?

By Web TeamFirst Published Dec 25, 2019, 3:59 PM IST
Highlights

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിയതുകൊണ്ട് തന്നെ ഇത്തരം ഇടങ്ങളില്‍ സ്ത്രീകള്‍ തമ്മിലുളള ബന്ധം എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജോലിസ്ഥലത്ത് സ്ത്രീകളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സ്ത്രീ മേധാവികളാണെന്നാണ് ഇവിടെയൊരു പഠനം സൂചിപ്പിക്കുന്നത്. 

ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിയതുകൊണ്ട് തന്നെ ഇത്തരം ഇടങ്ങളില്‍ സ്ത്രീകള്‍ തമ്മിലുളള ബന്ധം എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജോലിസ്ഥലത്ത് സ്ത്രീകളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സ്ത്രീ മേധാവികളാണെന്നാണ് ഇവിടെയൊരു പഠനം സൂചിപ്പിക്കുന്നത്. പുതുതായി ജോലിക്കെത്തുന്ന യുവതികളെ പിന്തുണയ്ക്കാന്‍ തയാറാകാത്ത മേലധികാരികളായ സ്ത്രീകളുടെ പെരുമാറ്റത്തെ ഈ പഠനം പറയുന്നത്. 

പുരുഷന്‍മാര്‍ പുതിയ തലമുറയിലെ പുരുഷന്‍മാരോട് മോശമായി പെരുമാറുന്നതിന്റെ തോത് 35 ശതമാനമാണെങ്കില്‍ സ്ത്രീകള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന്റെ തോത് ഏതാണ്ട് ഇരട്ടിയാണ്. അതായത് 67 ശതമാനമാണെന്നാണ് 2017 ല്‍ പുറത്തുവന്ന വര്‍ക്പ്ലെയ്സ് ബുള്ളീയിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേ സൂചിപ്പിക്കുന്നത്. മിക്കപ്പോഴും ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ഈ പഠനം പറയുന്നു. പുരുഷാധിപത്യമുള്ള മേഖലകളില്‍പ്പോലും പുതുതായി വരുന്ന സ്ത്രീകളെ നല്ല രീതിയില്‍ അല്ല ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ സ്വാഗതം ചെയ്യുന്നതത്രേ. 

അസൂയയോടെയും മത്സരബുദ്ധിയോടെയുമാണ് നോക്കി കാണുന്നത് എന്നും ഈ പഠനം പറഞ്ഞപവെയ്ക്കുന്നു. ഇത് പലപ്പോഴും ജോലിസ്ഥലത്ത് സംഘര്‍ഷം വളര്‍ത്തുന്നു. ഇതിന്‍റെ ഫലമായി സ്ഥാപനങ്ങള്‍ പുതുതായി വനിതകളെ നിയമിക്കാന്‍ മടിക്കുന്നു എന്നും പഠനം പറയുന്നു. 

click me!