Women Opinion : കുട്ടികള്‍ വേണ്ടെന്ന് പരസ്യമായി പറഞ്ഞു; വിവാദത്തില്‍ വിശദീകരണവുമായി നടി

hyrunneesa A   | others
Published : Apr 30, 2022, 02:24 PM IST
Women Opinion : കുട്ടികള്‍ വേണ്ടെന്ന് പരസ്യമായി പറഞ്ഞു; വിവാദത്തില്‍ വിശദീകരണവുമായി നടി

Synopsis

അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് പ്രമുഖ ടെലിവിഷന്‍ താരം പരുള്‍ ചൗഹാന്‍. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് പരുള്‍. അടക്കവും ഒതുക്കവുമുള്ള മകളായും മരുമകളായും സീരിയലുകളില്‍ തിളങ്ങിനില്‍ക്കുന്ന പരുള്‍ പക്ഷേ വ്യക്തിജീവിതത്തിലേക്ക് വരുമ്പോള്‍ തന്റേടത്തോടെ തന്റെ നിലപാടുകള്‍ ഉറച്ചുപറയുന്ന 'ബോള്‍ഡ്' ആയ വ്യക്തിയാണ്

സ്ത്രീകള്‍ കരിയറിലും ( Women Career ) വ്യക്തിജീവിതത്തിലും ഒരുപോലെ ശ്രദ്ധ നല്‍കിക്കൊണ്ട് മുന്നേറുന്ന കാലഘട്ടമാണിത്. ഓരോ വിഷയത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ( Women Opinion ) തുറന്നുപറയുവാനും അതില്‍ ഉറച്ചുനില്‍ക്കുവാനുമുള്ള ധൈര്യം കാണിക്കുന്നവരാണ് ഇന്ന് മിക്ക സ്ത്രീകളും. പലപ്പോഴും ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരാകാറുമുണ്ട്.

പ്രത്യേകിച്ച് സെലിബ്രിറ്റികളാണ് കൂടുതലും ഈ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാറ്. അഭിപ്രായങ്ങള്‍ പരസ്യമായി പങ്കുവയ്ക്കുമ്പോള്‍ അതിന് കൂടുതല്‍ പ്രാധാന്യവും ജനശ്രദ്ധയും സെലിബ്രിറ്റികള്‍ക്ക് ലഭിക്കുമെന്നതിനാലാണ് ഇവര്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നത്. 

അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് പ്രമുഖ ടെലിവിഷന്‍ താരം പരുള്‍ ചൗഹാന്‍. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് പരുള്‍. അടക്കവും ഒതുക്കവുമുള്ള മകളായും മരുമകളായും സീരിയലുകളില്‍ തിളങ്ങിനില്‍ക്കുന്ന പരുള്‍ പക്ഷേ വ്യക്തിജീവിതത്തിലേക്ക് വരുമ്പോള്‍ തന്റേടത്തോടെ തന്റെ നിലപാടുകള്‍ ഉറച്ചുപറയുന്ന 'ബോള്‍ഡ്' ആയ വ്യക്തിയാണ്. 

2018ല്‍ വിവാഹിതയായ പരുള്‍ തനിക്ക് കുട്ടികള്‍ വേണ്ട, അതാണ് തന്റെ തീരുമാനമെന്ന് പരസ്യമായി പറഞ്ഞതോടെയാണ് വിവാദത്തിലായത്. സമൂഹമാധ്യമങ്ങളിലും മറ്റും പരുളിനെതിരെ കാര്യമായ വിമര്‍ശനങ്ങളാണ് ഇതിനെ തുടര്‍ന്ന് വന്നത്. 

ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണം കൂടി നല്‍കിയിരിക്കുകയാണ് പരുള്‍. കുട്ടികള്‍ വേണ്ടെന്ന തീരുമാനം താല്‍ക്കാലികമാണോ, അതോ എക്കാലത്തേക്കും വേണ്ടി എടുത്ത തീരുമാനമാണോ എന്നതിന് 'ഇപ്പോള്‍ ഇതാണ് തീരുമാനം' എന്നായിരുന്നു പരുളിന്റെ മറുപടി. 

'എനിക്ക് ജോലി ചെയ്യണം. ഭാവിയിലേക്ക് പല പദ്ധതികളും ഞാന്‍ കണക്കുകൂട്ടിവച്ചിട്ടുണ്ട്. അതെല്ലാം ചെയ്യണം. ഞാന്‍ അതെക്കുറി്‌ചെല്ലാമാണ് ആലോചിക്കുന്നത്. പക്ഷേ വരുംകാലത്ത് എന്താണ് സംഭവിക്കുകയെന്നത് നമുക്കിപ്പോഴേ ഉറപ്പിച്ച് പറയുക സാധ്യമല്ലല്ലോ. എന്തായാലും ഇപ്പോള്‍ എനിക്ക് കുട്ടികള്‍ വേണ്ട...'- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പരുള്‍ പറഞ്ഞു. 

ചിരാഗ് തക്കര്‍ ആണ് പരുളിന്റെ പങ്കാളി. ഇരുവരും വിവാഹത്തിന് മുമ്പ് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരുളിന്റെ റീല്‍സിലും മറ്റും ചിരാഗിനെയും സജീവമായി കാണാറുണ്ട്. 

ജോലിയില്‍ നിന്ന് ഇടവേളയെടുത്ത സമയത്ത് മാനസികമായി താന്‍ തളര്‍ന്നുപോയിരുന്നുവെന്നും ഇത് ശാരീരികമായും തന്നെ ബാധിച്ചുവെന്നും പരുള്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ആ സമയത്ത് ശരീരത്തില്‍ ഒരുപാട് വ്യത്യാസങ്ങള്‍ കണ്ടിരുന്നു. ഹോര്‍മോണ്‍ വ്യതിയാനമായിരുന്നു കാര്യമായും സംഭവിച്ചത്. മുഖം മുഴുവന്‍ മുഖക്കുരുവായി. ആരെയും കാണാന്‍ പോലും താല്‍പര്യമില്ലാത്ത അവസ്ഥയിലായി ഞാന്‍. ശരീരം അസാധാരണമാം വിധം മെലിയുകയും ചെയ്തു. ..'- പരുള്‍ പറയുന്നു.

Also Read:- 'ഇര'യില്‍ നിന്ന് 'അതിജീവിത'യിലേക്കുള്ള ദൂരം...

 

'എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും മുന്നോട്ടു നയിച്ചത് നീയാണ്': മകള്‍ക്കായി കുറിപ്പുമായി ആര്യ...ഏഷ്യാനെറ്റിന്റെ 'ബഡായ് ബംഗ്ലാവ്'താരം ആര്യക്ക് സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണുള്ളത്.  സിംഗിള്‍ മദറായ ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  മകള്‍ ഖുശിയ്?ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഖുശിയുടെ പത്താം പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ ഈ മനോഹരമായ പോസ്റ്റ്. '18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സില്‍ അമ്മയായപ്പോള്‍  മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു...Read More...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി