വളക്കാപ്പ് ആഘോഷമാക്കി മൈഥിലി; ചിത്രങ്ങള്‍ വൈറല്‍

Published : Nov 14, 2022, 09:48 AM ISTUpdated : Nov 14, 2022, 09:53 AM IST
വളക്കാപ്പ് ആഘോഷമാക്കി മൈഥിലി; ചിത്രങ്ങള്‍ വൈറല്‍

Synopsis

തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു'-എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. 

അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തും താരം പങ്കുവച്ചിരുന്നു. തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു'-എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഇപ്പോഴിതാ മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

നിറവയറില്‍ പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും ധരിച്ച് ഒരു വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്. ചിത്രങ്ങള്‍ മൈഥിലി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മൈഥിലിയുടെ ഭര്‍ത്താവ്  സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

 

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വളക്കാപ്പ് നടത്തിയത്. വിവാഹത്തിനും മൈഥിലിയെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് ഈ ചടങ്ങിലും താരത്തെ സുന്ദരിയാക്കിയത്. 

 

'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയാണ് മൈഥിലിയുടെ ആദ്യ ചിത്രം. ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്.  ടി പി രാജീവന്റെ തിരക്കഥയിൽ രഞ്ജിത്ത് ബാലകൃഷ്ണൻ ആണ് തിരക്കഥ എഴുതിയത്. രഞ്ജിത്ത് ബാലകൃഷ്ണൻ തന്നെയാണ് സംവിധാനവും നിർവഹിച്ചത്. ചട്ടമ്പി എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍, കേരള കഫേ, ഗോഡ് സേ, ക്രോസ് റോഡ്, സിൻജാർ, ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Also Read: മകന്‍ വായുവിനായി സൂപ്പർക്യൂട്ട് നഴ്സറി ഒരുക്കി സോനം; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ