മകള്‍ക്ക് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞ് കൊടുത്ത് ശില്‍പ ബാല: വീഡിയോ

Web Desk   | Asianet News
Published : Feb 03, 2022, 01:52 PM IST
മകള്‍ക്ക് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞ് കൊടുത്ത് ശില്‍പ ബാല: വീഡിയോ

Synopsis

കുട്ടികൾ പാംപേഴ്സ് ഉപയോ​ഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുമെന്നും ശിൽപ ‌മകളോട് പറയുന്നു. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിൽ പ്രശ്നമില്ലെന്നും ശിൽപ പറഞ്ഞു. 

നടി ശിൽപ ബാല മകളുമൊത്തുള്ള ഒരു വീഡിയോ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്.  
ശിൽപ മകൾ യാമിയോട് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മകൾ ഒരു ദിവസം നൂറിലധികം ചോദ്യങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ശിൽപബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അവർ ചോദിച്ചാൽ, ലളിതമായ താൽക്കാലിക നുണകളേക്കാൾ വസ്തുതകൾ എപ്പോഴും അവരെ അറിയിക്കുക എന്നും ശിൽപ കുറിച്ചു. ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് മകൾ ചോദിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ ചെറിയ കുട്ടിയല്ലല്ലോ, പിന്നെ എന്തിനാണ് പാംപേഴ്സ് ഉപയോ​ഗിക്കുന്നതെന്ന് മകൾ ശിൽപയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. താൻ ചെറിയ കുട്ടിയല്ലെന്നും വലിയ സ്ത്രീയാണെന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കേണ്ട സമയം വരുമെന്നും ശിൽപ മകളോട് പറയുന്നു.

കുട്ടികൾ പാംപേഴ്സ് ഉപയോ​ഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുമെന്നും ശിൽപ ‌മകളോട് പറയുന്നു. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിൽ പ്രശ്നമില്ലെന്നും 
 ശിൽപ പറഞ്ഞു. നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്. 

 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി