നടി എമി ജാക്സൺ അമ്മയായി; കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് താരം

Published : Sep 23, 2019, 06:00 PM ISTUpdated : Sep 23, 2019, 06:27 PM IST
നടി എമി ജാക്സൺ അമ്മയായി; കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് താരം

Synopsis

നടി എമി ജാക്സണിന് ആൺകുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം എമി ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

നടി എമി ജാക്‌സണ് ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് ജന്മം നൽകിയ വിവരം എമി ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.‌ ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം...പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ടിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എമി കുറിച്ചു.

ഗർഭിണിയാണെന്ന വിവരം അറിയിച്ചതു മുതൽ തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്സൺ. തന്റെ ബേബി ഷവറിൽനിന്നുളള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് എമി തന്റെ ബേബി ഷവർ ആഘോഷിച്ചത്.എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നു. 

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. 

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.‌ എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടെ സിനിമാ അരങ്ങേറ്റം. ‌രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്.

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ