
ബോഡിവുഡിന്റെ പ്രിയതാരം അനുഷ്‌ക ശര്‍മ്മയുടെ ഗർഭകാല വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ, അതേ വസ്ത്രങ്ങൾ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് അനുഷ്‌ക.
വസ്ത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് അനുഷ്‌കയുടെ തീരുമാനം.
വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യല്‍ എന്റര്‍പ്രൈസായ ഡോള്‍സ് വീയുടെ വെബ്‌സൈറ്റിലെ SaltScout.com /DolceVee/AnushkaSharma എന്ന പേജിലാണ് വസ്ത്രങ്ങള്‍ ലഭിക്കുക.
'വസ്ത്രങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷൻ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. എന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി' - അനുഷ്ക ശർമ്മ പറഞ്ഞു.