'കുട്ടികളൊന്നും ആയില്ലേയെന്ന് ആളുകള്‍ ചോദിക്കാറുണ്ടോ'; കിടിലന്‍ മറുപടി കൊടുത്ത് അനുഷ്ക

Published : Aug 05, 2020, 10:55 PM ISTUpdated : Aug 05, 2020, 10:58 PM IST
'കുട്ടികളൊന്നും ആയില്ലേയെന്ന് ആളുകള്‍ ചോദിക്കാറുണ്ടോ'; കിടിലന്‍ മറുപടി കൊടുത്ത് അനുഷ്ക

Synopsis

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ  അനുഷ്കയോട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം കൊടുത്ത മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞ മിക്ക സ്ത്രീകളും പലപ്പോഴും കേള്‍ക്കുന്ന ഒരു ക്ലീഷേ ചോദ്യമാണിത്. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും വിവാഹിതരാവുന്നത്. നിരവധി ആരാധകരുള്ള താരദമ്പതികളാണ് വിരാടും അനുഷ്കയും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അനുഷ്കയോട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം കൊടുത്ത മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞ മിക്ക സ്ത്രീകളും പലപ്പോഴും കേള്‍ക്കുന്ന ഒരു ക്ലീഷേ ചോദ്യമാണിത്. 

'കുട്ടികളൊന്നും ആയില്ലേയെന്ന് ചുറ്റുമുള്ള ആളുകള്‍ ചോദിക്കാറുണ്ടോ' എന്ന ചോദ്യത്തിനാണ് താരം രസകരമായ മറുപടി കൊടുത്തത്. 'ഒരിക്കലുമില്ല.  അത്തരം ചോദ്യങ്ങൾ സമൂഹമാധ്യമത്തിൽ മാത്രമേ ഉള്ളൂ' എന്നാണ് അനുഷ്ക മറുപടി നല്‍കിയത്. ചിരിക്കുന്ന ഇമോജിയും താരം മറുപടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

വിരാടിന്റെ സഹായം തേടുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിനും അനുഷ്ക മറുപടി നൽകി. കുപ്പിയുടെ  മൂടി തുറക്കാനും ഭാരമുള്ള കസേരകൾ ഉയർത്താനുമൊക്കെയാണ് താൻ വിരാടിന്റെ സഹായം തേടുന്നത് എന്നാണ് അനുഷ്ക കുറിച്ചത്. ഇത്തരത്തില്‍ ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് അനുഷ്ക മറുപടി നല്‍കുകയും ചെയ്തു. 

Also Read: മഴയുള്ള ദിവസം കഴിക്കാന്‍ ഇഷ്ടം ഈ ഭക്ഷണമെന്ന് അനുഷ്ക ശര്‍മ്മ...

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ