Anushka Sharma : ‘വാമിക അവളുടെ ജീവിതം സ്വതന്ത്രമായി ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’; കുറിപ്പുമായി അനുഷ്ക

Published : Dec 20, 2021, 10:12 AM IST
Anushka Sharma : ‘വാമിക അവളുടെ ജീവിതം സ്വതന്ത്രമായി ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’; കുറിപ്പുമായി അനുഷ്ക

Synopsis

വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വിഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമില്ല. അടുത്തിടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോയപ്പോള്‍ മകളുടെ ചിത്രമെടുക്കരുതെന്ന് വിമാനത്താവളത്തില്‍ വച്ച് പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന കോലിയുടെ വീഡിയോ വൈറലായിരുന്നു. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും (Anushka Sharma) ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും (virat kohli). ഇക്കഴിഞ്ഞ ജനുവരി 11നാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി വന്നത്. മകള്‍ (daughter) വാമികയുടെ (Vamika) സ്വകാര്യത ഉറപ്പുവരുത്താൻ താരദമ്പതികള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. 

വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വിഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമില്ല. അടുത്തിടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോയപ്പോള്‍ മകളുടെ ചിത്രമെടുക്കരുതെന്ന് വിമാനത്താവളത്തില്‍ വച്ച് പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന കോലിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മകളുടെ ചിത്രം ഉപയോഗിക്കാത്തതിന് പാപ്പരാസികൾക്കും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അനുഷ്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. 

'വാമികയുടെ ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യൻ പാപ്പരാസികളോടും മാധ്യമങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. ചിത്രങ്ങളും വീഡിയോകളും കൊടുത്ത ചിലരോട്  രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ അഭ്യർത്ഥന ഞങ്ങളെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കണം എന്നാണ്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയ്ക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അവൾക്ക്  മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ  അവസരം കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൾക്ക് പ്രായമായി കഴിഞ്ഞാൽ ഞങ്ങൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയില്ല, അതിനാൽ ഈ വിഷയത്തില്‍ നിങ്ങളുടെ പിന്തുണ ഞങ്ങള്‍ ആവശ്യമാണ്. ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യാതിരുന്ന ഫാൻ ക്ലബ്ബുകൾക്കും സോഷ്യൽ മീഡിയയ്ക്കും പ്രത്യേകം നന്ദി’ - അനുഷ്‌ക കുറിച്ചു. 

 

Also Read: മാധ്യമങ്ങള്‍ വാമികയുടെ ചിത്രമെടുക്കുന്നത് വിലക്കി വിരാട് കോലി

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി