നിങ്ങളുടെ ആര്‍ത്തവത്തിന്‍റെ തീയതി ഇനി കയ്യിലുള്ള വാച്ച് പറയും...

Published : Jun 04, 2019, 01:18 PM IST
നിങ്ങളുടെ ആര്‍ത്തവത്തിന്‍റെ തീയതി ഇനി കയ്യിലുള്ള വാച്ച് പറയും...

Synopsis

ആര്‍ത്തവം- പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയ. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. പല തരത്തിലുളള ശാരീരബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ദിവസങ്ങള്‍. 

ആര്‍ത്തവം- പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയ. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. പല തരത്തിലുളള ശാരീരബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ദിവസങ്ങള്‍. പലര്‍ക്കും ആര്‍ത്തവ ദിനങ്ങള്‍ ഒരു പേടിസ്വപ്നമാണ്. 

അതുകൊണ്ടായിരിക്കാം പെണ്ണുങ്ങള്‍ പൊതുവേ മാസമുറ എപ്പോഴായിരിക്കുമെന്ന് ഓര്‍ത്തുവെക്കാറുണ്ട്. ഒന്ന് കരുതിയിരിക്കാനും മറ്റ് തയ്യാറെടുപ്പുകള്‍ക്കുമായി മാസമുറ തീയതി പലരും കുറിച്ച് വെയ്ക്കും.  എന്നാല്‍  അതുപോലും മറന്നുപോകുന്നവരമുണ്ട്. അവര്‍ക്കൊരു സഹായകമാവുകയാണ് ആപ്പിള്‍ വാച്ച്. നിങ്ങളുടെ ആര്‍ത്തവ തീയതി ഓര്‍മ്മിപ്പിക്കുന്ന ഒരു ആപ്പാണ് ആപ്പിള്‍ വാച്ചില്‍ ഒരുക്കുന്നത്. ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക. 

മാസമുറ ഈ മാസം എപ്പോഴിയിരിക്കുമെന്നും , ഇപ്പോഴത്തെ ഫ്ലോ എങ്ങനെയാണെന്നും അടുത്ത മാസം എപ്പോഴായിരിക്കാം മാസമുറ വരുക എന്നും നേരത്തെ വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്‍റെ OS 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം വരുക. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ