
ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളും ലൈംഗീക ബന്ധത്തില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ലെന്ന് സര്‍വ്വേ. പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡൂറെക്സാണ് പരസ്യ ക്യാംപെയിന്‍ നടത്തിയത്. രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ കുറിച്ചാണ് ഡൂറെക്സ് പഠനം നടത്തിയത്.
ഇന്ത്യയിലെ സ്ത്രീകള്‍ രതിമൂര്‍ച്ഛ പ്രതിസന്ധിയിലാണോ എന്നായിരുന്നു പരസ്യ ക്യാംപെയിനിന്‍റെ തലക്കെട്ട്. സ്വര ഭാസ്കര്‍ ഡൂറെക്സിന്‍റെ ഈ സര്‍വ്വേ ഷെയര്‍ ചെയ്യുകയും വിഷയത്തില്‍ തന്‍റെ അഭിപ്രായം പറയുകയും ചെയ്തു. 'നമ്മള്‍ ഇപ്പോള്‍ തന്നെ സാമൂഹിക അസമത്വവും ലിംഗ അസമത്വവും നേരിടുന്നുണ്ട്. അതിനാല്‍ രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വം കൂടി സഹിക്കാന്‍ കഴിയില്ല എന്നും താരം പറഞ്ഞു.