'ഞാനും മാനഭംഗത്തിനിരയായിട്ടുണ്ട്' ; പക്ഷേ തളരാതെ 'അവള്‍' സ്ത്രീകള്‍ക്ക് വേണ്ടി ചെയ്തത്...

By Web TeamFirst Published Jun 1, 2019, 11:57 AM IST
Highlights

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് എത്രത്തോളം കൂടിനില്‍ക്കുന്നുവെന്ന് പ്രത്യേകിച്ച് പറിയേണ്ട കാര്യമില്ല. പലരും തനിക്ക് നേരെയുണ്ടാകുന്ന ഇത്തരം ലൈംഗീക അതിക്രമങ്ങള്‍ പുറത്തുപറയാറില്ല. എന്നാല്‍ ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്‌കോട്ട്‌ലന്‍റ് വിദ്യാര്‍ഥിനി ഇത്തരക്കാര്‍ക്ക് ഒരു പ്രചോദനമാവുകയാണ്. 

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് എത്രത്തോളം കൂടിനില്‍ക്കുന്നുവെന്ന് പ്രത്യേകിച്ച് പറിയേണ്ട കാര്യമില്ല. പലരും തനിക്ക് നേരെയുണ്ടാകുന്ന ഇത്തരം ലൈംഗീക അതിക്രമങ്ങള്‍ പുറത്തുപറയാറില്ല. എന്നാല്‍ ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്‌കോട്ട്‌ലന്‍റ് വിദ്യാര്‍ഥിനി ഇത്തരക്കാര്‍ക്ക് ഒരു പ്രചോദനമാവുകയാണ്.  പെണ്‍കുട്ടികള്‍ക്ക് എതിരായുള്ള പീഡനം തടയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി.


കയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം . ഹൈടെക്ക് സംവിധാനത്തോെടയാണ് നിറം മാറുന്ന റിസ്റ്റ് ബാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ബാന്‍ഡിന്റെയും സ്മാര്‍ട്ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 

പെണ്‍കുട്ടി അപകടത്തിലായാല്‍ ആ നിമിഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് സന്ദേശം എത്തും. പെണ്‍കുട്ടിക്ക് താന്‍ അപകടത്തില്‍ പെടും എന്ന സൂചന ലഭിച്ചാല്‍ കയ്യില്‍ ധരിച്ചിരിക്കുന്ന ഉപകരണത്തില്‍ രണ്ടു തവണ ടാപ് ചെയ്യണം. അപ്പോള്‍ ലൈററ് കത്തും. ഈ സമയം ബന്ധുക്കള്‍ക്കളിലേയ്ക്കും സുഹൃത്തുക്കളിലേയ്ക്കും അപായസന്ദേശം എത്തും. ഇതോടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയും. മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും എന്നാണ് ബിയാട്രിസിന്‍റെ വാദം. 

താനും ഇത്തരത്തിലുളള ചെറിയ അതിക്രമങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നും സ്ത്രീകള്‍ക്ക് ഇതൊരു സഹായമാകുമെന്നും അവര്‍ പറയുന്നു. 

click me!