സ്ത്രീധനം വാങ്ങി, പക്ഷേ ആർമി ക്യാപ്റ്റന് കിട്ടുന്നത് അഭിനന്ദന പെരുമഴ; രാജ്യമാകെ സൂപ്പർഹിറ്റായി വിവാഹം, കാരണം

Published : Dec 09, 2023, 08:57 AM ISTUpdated : Dec 09, 2023, 08:59 AM IST
സ്ത്രീധനം വാങ്ങി, പക്ഷേ ആർമി ക്യാപ്റ്റന് കിട്ടുന്നത് അഭിനന്ദന പെരുമഴ; രാജ്യമാകെ സൂപ്പർഹിറ്റായി വിവാഹം, കാരണം

Synopsis

ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ വളരെ മുന്നില്‍ നിൽക്കുന്നവരാണ് ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍.

ഫരീദാബാദ്: സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ആര്‍മി ക്യാപ്റ്റനെ രാജ്യമാകെ അഭിനന്ദിക്കുകയാണ്. സംശയക്കേണ്ടേ, സംഭവം സത്യമാണ്. ഹരിയാനയില്‍ നടന്ന ഒരു വിവാഹം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദേവേന്ദ്ര അഥാനയുടെ മകനും കോൺഗ്രസ് നേതാവ് നേത്രപാല്‍ അഥാനയുടെ  സഹോദരനുമായ ഡോ. രാജീവും ഓംപാല്‍ സിംഗിന്‍റെ മകള്‍ ഡോ. ശിവാനിയും തമ്മിലുള്ള വിവാഹത്തിനാണ് അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ ലഭിക്കുന്നത്.

ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ വളരെ മുന്നില്‍ നിൽക്കുന്നവരാണ് ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍. എന്നാല്‍, രാജീവിന്‍റെയും ശിവാനിയുടെ കുടുംബവും ഈ സമ്പ്രദായം തന്നെ മാറ്റിമറിക്കാനാണ് ശ്രമിച്ചത്. ഒരു രൂപ മാത്രം കൈമാറിയാണ് രാജീവും ശിവാനിയും ഇരുവരും വിവാഹം കഴിച്ചത്.  ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

ഒരു രൂപയ്ക്ക് വിവാഹം നടത്തി അഥാന കുടുംബം സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുമ്പോൾ, സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം എന്ന മോശം വ്യവസ്ഥയ്ക്കെതരെ വലിയ സന്ദേശമാണ് നൽകുന്നതെന്ന് ശിവാനിയുടെ അച്ഛൻ ഓപാല്‍ സിംഗ് പറഞ്ഞു. അഥാന കുടുംബത്തെ പോലെ സ്ത്രീധന രഹിത വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം സമൂഹത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ത്രീധനം വാങ്ങാതെയുള്ള രാജീവിന്റെ വിവാഹം നഗരത്തിൽ മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളിലും വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇത് സമൂഹത്തിന് ഒരു നല്ല സന്ദേശമാണ് നൽകുന്നതെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. സർക്കാർ സ്‌കൂളിൽ അധ്യാപകനായ ഓംപാല്‍ സിംഗ് ഫരീദാബാദിലെ ധഹ്കൗള ഗ്രാമത്തിലാണ് താമസിക്കുന്നത് ശിവാനിയുടെ മുത്തച്ഛൻ അന്തരിച്ച ക്യാപ്റ്റൻ രഞ്ജിത് സിംഗ്, 1982-ൽ ഗ്രാമത്തിലെ നിർവാരോദ് സർപഞ്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒന്നും രണ്ടുമല്ല, 10,000ത്തോളം ഒഴിവുകൾ; വെളിപ്പെടുത്തി കേന്ദ്ര സർക്കാര്‍, നാവിക സേന റിക്രൂട്ട്മെന്‍റ് വിവരങ്ങൾ

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ